മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന തടസപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
കടമ്പനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന തടസപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കുന്നത്തൂര്‍ മാനാംമ്പുഴ കുന്നുംപുറത്ത് പുത്തന്‍വീട്ടില്‍ ബിനു(38)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച രാവിലെ 11:30-ന് കടമ്പനാട് ജങ്ഷനില്‍ വാഹന പരിശോധന നടത്തികൊണ്ടിരുന്ന പത്തനംതിട്ട ആര്‍. ടി.ഒ. എന്‍ഫോഴ്സ്മെന്റ് അടൂര്‍ സ്‌ക്വാഡിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വാഹന പരിശോധനയാണ് ബിനു തടസ്സപ്പെടുത്തിയത്. കൂടാതെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ പരിശോധന നടത്താന്‍ പറ്റില്ലെന്ന്’ പറഞ്ഞാണ് യുവാവ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.
ആദ്യമൊക്ക ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വരുന്ന വിവരം അറിഞ്ഞ ബിനു സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. പോലീസ് കടമ്പനാട് ജങ്ഷനിലും പരിസര പ്രദേശങ്ങളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് ബിനുവിനെ കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിന്മേല്‍ ജോലി തടസപ്പെടുത്തിയതടക്കമുള്ള ജ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Your comment?