പുലര്‍ച്ചെ പൂവന്‍കോഴിയുടെ കൂവല്‍: ആര്‍ ഡി ഒ ഇടപെട്ട് കൂടുമാറ്റിച്ചു

Editor

അടൂര്‍: പൂവന്‍കോഴിയുടെ കൂവല്‍ ശല്യമണെന്ന പരാതിയില്‍ കോഴിക്കൂട് മാറ്റാന്‍ ആര്‍.ഡി.ഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചു തറയില്‍ അനില്‍ കുമാറിന്റെ വീടിനു മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തല്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ അടൂര്‍ ആര്‍.ഡി.ഒ. ബി.രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുലര്‍ച്ചെ മൂന്നു മുതല്‍ പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരുടേയും കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി.

കെട്ടിടത്തിന്റെ മുകളില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.ഈ സാഹചര്യത്തില്‍ അനില്‍ കുമാറിന്റെ താമസ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്നും മാറ്റണവീടിന്റെ കിഴക്കുഭാഗത്തായി മാറ്റണമെന്നും ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ നിര്‍ദേശം പാലിക്കണമെന്നും ആര്‍.ഡി.ഒ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും

അടൂരില്‍ സൂപ്പര്‍ റിയാലിറ്റി എക്‌സ്‌പോ തുടങ്ങി :റോബോട്ടിക് ജുറാസിക് പാര്‍ക്കും,അലാവുദ്ദീനും അത്ഭുതവിളക്കും കാണാന്‍ തിരക്കേറുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015