ഓണ്‍ ലൈന്‍ വഴി പണം തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Editor

അടൂര്‍: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പരസ്യം നല്‍കി ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലൊരാള്‍ അറസ്റ്റില്‍. കൊല്ലം കരുരാഗപ്പള്ളി സിയാ കോട്ടേജില്‍ മുഹമ്മദ് നിയാസ്(24)- നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. അടൂര്‍ സ്വദേശിനിയുടെ കയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ ഇന്ത്യയിലും, പുറത്തുമുള്ള ഹോട്ടലുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോണിലേക്ക് അയച്ചു നല്‍കും. തുടര്‍ന്ന് ഹോട്ടലുകളുടെ നല്ല രീതിയിലുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവശ്യപ്പെടും. ഇതോടൊപ്പം ആദ്യം 100 മുതല്‍ 1000 രൂപ വരെയുള്ള തട്ടിപ്പ് സംഘം പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കാന്‍ ആവശ്യപ്പെടും. ഈ തുക യോടൊപ്പം അന്‍പത്, നൂറ് രൂപ കൂട്ടി പണം നല്‍കിയ ആള്‍ക്ക് തിരികെ നല്‍കുന്നതാണ് ആദ്യഘട്ടം.

ഇത്തരത്തില്‍ പണം ലഭിക്കുന്നവരുടെ വിശ്വാസം നേടിയെടുക്കുന്ന തട്ടിപ്പ് സംഘം കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. ഇത്തരത്തിലാണ് അടൂര്‍ സ്വദേശിനിയുടെ പണവും നഷ്ടപ്പെട്ടതെന്ന് പോലീസ് പറയുന്നു. മൊത്തം അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പരാതിക്കാരിയുടെ കയ്യില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കിയത്. മുഹമ്മദ് നിയാസിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും, ലക്ഷങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ പിന്‍വലിച്ചിട്ടുള്ളതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു പ്രതി. ഇവിടെയിരുന്നാണ് നിയാസ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരുടെ സഹായത്തോടെയാണ് നിയാസ് കേരളത്തില്‍ തട്ടിപ്പു നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നൂറു കണക്കിന് ബാങ്ക് അക്കൗണ്ടുകളും, ഫോണ്‍ നമ്പരുകയും, ഇ മെയിലുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്.

ദിവസങ്ങളോളം കാക്കനാട്, ഇന്‍ഫോപാര്‍ക്ക്, വരാപ്പുഴ എന്നിവിടങ്ങളില്‍ അതീവ രഹസ്യമായി അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും,നിരവധി ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി വി.അജിത്ത് IPS ന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ ഡിവൈ.എസ്.പി.ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ അടൂര്‍ എസ്.എച്ച്.ഒ.ആര്‍.രാജീവ്, സബ് ഇന്‍സ്പെക്ടര്‍ .അനൂപ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അമ്മയുടെ കണ്‍മുന്നില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന തടസപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015