ഹോട്ടല്‍ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം: പറഞ്ഞു തീര്‍ക്കാനെത്തിയ : പോലീസ് കേസെടുത്തു
അടൂര്‍: ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചു. രണ്ടു ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മുന്‍വൈരാഗ്യം നിമിത്തം പുറമേ നിന്നുള്ളവര്‍ ഇടപെട്ട് ജീവനക്കാരെ മനഃപൂര്‍വം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോട്ടല്‍ ഉടമയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ബൈപ്പാസിലുള്ള ഹോട്ടല്‍ ഡയാനയാണ് അടിച്ചു തകര്‍ത്തത്. ഹോട്ടല്‍ നടത്തുന്ന തിരുവനന്തപുരം ഉള്ളൂര്‍ ചെറുവക്കല്‍ നീരാളി ലൈനില്‍ ജോയ് ഭവനില്‍ ഫിലിപ്പ് വര്‍ഗീസിന്റെ ഭാര്യ സോണിയ വര്‍ഗീസിന്റെ മൊഴി ഇങ്ങനെ:
ഹോട്ടല്‍ ഡയാനയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ ശിവ, ഹാജക്ക് എന്നിവര്‍ എതിര്‍വശത്തുള്ള ഹൈവേ കിച്ചന്‍ എന്ന ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാന്‍ ഡയാന ഹോട്ടലിലെ മാനേജര്‍മാരായ വിപിന്‍ ജോസ്, അലിന്‍ ജോസ് എന്നിവര്‍ ചെന്നു.
ഈ സമയം അടൂര്‍ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന അയ്യൂബ് കുഴിവിള, ബിലാല്‍, അടുത്തുള്ള ഫ്രൂട്ട്സ് കടയിലെ മറ്റൊരാളും കണ്ടാല്‍ അറിയാവുന്ന പത്തോളം പേരും ചേര്‍ന്ന് വിപിനെയും അലനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മര്‍ദനം സഹിക്കാന്‍ കഴിയാതെ വിപിനും അലനും ഡയാന ഹോട്ടലിലേക്ക് ഓടിക്കയറി. പിന്നാലെ ചെന്ന അക്രമി സംഘം കമ്പി വടി കൊണ്ട് ഇവരെ അടിക്കുകയും ഹോട്ടലിലെ ക്യാബിന്‍ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. സൈ്വപ്പിങ് മെഷീന്‍ കൊണ്ട് വിപിന്‍ ജോസിന്റെ തലയ്ക്ക അടിച്ചു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമികളെ തിരിച്ചറിയാമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അലന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. മൂക്കിലും ചെവിയിലും നിന്ന് രക്തം വന്നു. കൈയുടെ വിരല്‍ മുറിഞ്ഞിട്ടുണ്ട്.
വിപിന്റെ തലയ്ക്കും കാലിനുമാണ് മുറിവ്. ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഹോട്ടലിന് 30000 രൂപയുടെ നാശനഷ്ടം നേരിട്ടു. മുപ്പതോളം പേര്‍ ചേര്‍ന്നാണ്
ആക്രമണം നടത്തിയത്. മനഃപൂര്‍വം ആക്രമിക്കുായിരുന്നുവെന്നാണ് പരാതി. ഈ ഹോട്ടലിലേക്ക് പ്രതികളില്‍ ഒരാളില്‍ നിന്നുമാണ് ചിക്കന്‍ വാങ്ങിയിരുന്നത്. കുറേ നാള്‍ മുന്‍പ് ഇയാളില്‍ നിന്നും ചിക്കന്‍ വാങ്ങുന്നത് നിര്‍ത്തി മറ്റൊരാളില്‍ നിന്ന് എടുക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ വിരോധമാണ് ഹോട്ടലിന് നേരെ ആക്രമണം നടത്താന്‍ കാരണമെന്ന് പറയുന്നു.
Your comment?