‘ബ്രേക്കിക്കില്ലാതെ’ അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസുകള്‍
അടൂര്‍: ബ്രേക്കിക്കില്ലാതെ അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസുകള്‍ പരക്കം പായുമ്പോള്‍ മനുഷ്യജീവന് ഒരു സുരക്ഷയുമില്ല. ബസുകള്‍ മിക്കതും ഓട്ടത്തില്‍ അപകടത്തില്‍പ്പെടുകയാണ്. ഏറ്റവും ഒടുവില്‍ അടൂര്‍ കെ.പി റോഡില്‍ കൊട്ടമുകളിനും പൊതുമരാമത്ത് ഓഫീസിനും ഇടയില്‍ വച്ച് അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും തിങ്കളാഴ്ച രാവിലെ പട്ടാഴിക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ടു. റോഡരികിലെ അരമതിലില്‍ ഇടിച്ചാണ് ബസ് നിന്നത്. കെ.പി റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കലുങ്കു പണിക്കായി വീപ്പയും മറ്റും വച്ചിരിക്കുകയായിരുന്നു. ഇതില്‍ ഇടിക്കാതെയാണ് ഡ്രൈവര്‍ ബസ് ഒതുക്കിയത്.
നിയന്ത്രണം വിട്ട ബസിന്റെ ഡ്രൈവര്‍ സുപാല്‍ സിംങിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാര്‍ക്ക് വലിയ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമെന്ന് ദൃസാക്ഷികളും പറയുന്നു. സുപാല്‍ സിംങിന് ചെറിയ പരിക്കേറ്റതിനെ തുടര്‍ന്ന് അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ പരിരോധനയ്ക്ക് വിധേയനാക്കി വിട്ടയച്ചു.ബസിന്റെ ബ്രേക്ക് പോയതാണെന്നാണ് ബസ് ഡ്രൈവര്‍ പറഞ്ഞതെന്ന് ബസിലെ യാത്രക്കാര്‍ പറയുന്നു.
എന്നാല്‍ അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ പറയുന്നത് ബ്രേക്ക് പോയതല്ലെന്നാണ്. ഡിപ്പോയില്‍ ബസ് എത്തിച്ച ശേഷം നടത്തിയ പരിശോധന നടത്തിയതായും ഡിപ്പോ അധികൃതര്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ബസിന്റെ വലതു പിന്‍ഭാഗത്തെ ചക്രം തേഞ്ഞ് മോശാവസ്ഥയിലായതാണ്. കൂടാതെ വീല്‍ റിമ്മില്‍ ഓയില്‍ ഇറങ്ങിയതിന്റെ അടയാളവും ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം ഇനി ബ്രേക്കുണ്ടെങ്കിലും വണ്ടി നില്‍ക്കില്ലെന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണെന്നാണ് ജീവനക്കാരുടെ പക്ഷം.
പലതിനും ബ്രേക്കില്ല
അടൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ്,ഫാസ്റ്റ് പാസഞ്ചര്‍,ഓര്‍ഡിനറി, ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ പലതിനും ബ്രേക്കില്ലാത്ത അവസ്ഥയാണ്. അടുത്തിടെയായ ബ്രേക്കില്ലാത്തതു കാരണം പല ബസുകളും അപകടത്തില്‍പ്പെട്ടു. ആര്‍.പി.സി 210 എസ്.പി എന്ന ബസ് ചെങ്ങന്നൂരില്‍ വച്ച് അപകടത്തില്‍പ്പെട്ടു. അന്ന് പത്തോളം യാത്രക്കാര്‍ക്കും ബസിന്റെ ഡ്രൈവറുടെ കൈയ്ക്ക് പരിക്കേറ്റു. ആര്‍.എ.സി 607 എന്ന ബസ് കായംകുളത്തേക്ക് പോയപ്പോള്‍ ബ്രേക്കില്ലാതെ പ്രൈവറ്റ് ബസിന്റെ പുറകില്‍ ഇടിച്ച സംഭവവും ഉണ്ടായി. ഇതേ ബസ് വീണ്ടും ബ്രേക്കില്ലാതെ അപകടത്തില്‍പ്പെട്ടു. പല ദീര്‍ഘ ദൂര ബസുകളും പല ഡിപ്പോകളിലും കയറി ഒന്നും രണ്ടും തവണ ബ്രേക്ക് കൊള്ളിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഡിപ്പോയിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മാസം തോറും കൂടുന്ന അവലോകന യോഗം ചേരുന്നതു പോലും ഇപ്പോള്‍ വല്ലപ്പോഴും നടന്നാല്‍ മാത്രം ആയങ്കിലായി എന്ന അവസ്ഥയാണ്. ഇത്രയും അപകടകള്‍ നിരന്തരം ഉണ്ടായിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ മൗനം പാലിക്കുന്നതില്‍ യാത്രക്കാര്‍ ആശങ്കയിലാണ്.
ഗുണനിലവാരമില്ലാത്തവ.
ബസിന്റെ സ്‌പെയര്‍ പാട്‌സുകള്‍ വാങ്ങുന്നതില്‍ അലംഭാവം കാട്ടുന്നതായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍.ബസിന്റെ ബ്രേക്ക് സ്ലാക്കര്‍ അതിന്റെ ഉപയോഗം തീര്‍ന്നാല്‍ പിന്നീട് ഉപയോഗിക്കരുത് എന്നതാണ്. ഇത് വിവിധ ബ്രേക്ക് സ്ലാക്കര്‍ കമ്പനികള്‍ പോലും വ്യക്തമാക്കുന്നു. എന്നാല്‍ അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ചെയ്യുന്നത് ഉപയോഗം കഴിഞ്ഞ ബ്രേക്ക് സ്ലാക്കര്‍ വീണ്ടും മാവേലിക്കര റീജിയണല്‍ വര്‍ക്ഷോപ്പില്‍ കൊടുത്തു വിട് റീ കണ്ടീഷന്‍ ചെയ്‌തെതെടുക്കുകയാണ്ക്കുകയാണ്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കൂടാതെ തൊടുപുഴയില്‍ നിന്നും ഗുണനിലവാരം ഇല്ലാത്ത സ്‌പെയര്‍ പാട്‌സുകള്‍ ലോക്കല്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നതായും ആരോപണമുണ്ട്
Your comment?