ദാ വരുന്നു… മാഞ്ചോലയില്‍ നിന്ന് അരിക്കൊമ്പന്‍
മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവില്‍ തിരുനെല്‍വേലിയിലെ മാഞ്ചോലയില്‍ നിന്ന് അരിക്കൊമ്പന്‍ അപ്പര്‍ കോതയാറിലേക്ക് മടങ്ങി. ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസമേഖലയില്‍ ആക്രമണം നടത്തിയിരുന്നു. വീണ്ടും ഈ പ്രദേശത്ത് എത്തുമോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.
മദപ്പാടുള്ള അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ 40 അംഗ സംഘമാണ് ഉണ്ടായത്. റേഡിയോ കോളര്‍ സിഗ്‌നല്‍ പ്രകാരം ആന അപ്പര്‍ കോതയാറില്‍ എത്തിക്കഴിഞ്ഞു. നെയ്യാറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് മാഞ്ചോല. ചെങ്കുത്തായ മലനിരകള്‍ ആയതിനാല്‍ കേരളത്തിലേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.
Your comment?