5:32 pm - Wednesday November 23, 8377

ഭരണിക്കാവ്- മുണ്ടക്കയം ദേശീയപാത; അടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ബൈപാസുകള്‍

Editor

അടൂര്‍: ഭരണിക്കാവ്- മുണ്ടക്കയം 183 എ ദേശീയപാതയില്‍ അടൂര്‍,ഓമല്ലൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ പുതിയ ബൈപാസുകള്‍ വരുന്നു. അടൂരില്‍ നെല്ലിമൂട്ടില്‍പടി മുതല്‍ ആനന്ദപ്പള്ളി വരെ (5 കിമീ), കൈപ്പട്ടൂര്‍ മുതല്‍ പുത്തന്‍പീടിക വരെ (3 കിമീ) ദൂരത്തിലാണ് 2 ബൈപാസുകള്‍ നിര്‍മിക്കുക. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണു ലക്ഷ്യമിടുന്നത്. പത്തനംതിട്ടയില്‍ എസ്പി ഓഫിസ്, ശബരിമല ഇടത്താവളം എന്നിവയ്ക്കു പിന്നിലൂടെ മൈലപ്ര ഭാഗത്തേക്കാണു ബൈപാസ് കടന്നു പോകുക.

ന്യൂഡല്‍ഹി ആസ്ഥാനമായ എസ്പിയുപി കണ്‍സല്‍റ്റന്റാണ് അലൈന്‍മെന്റ് സര്‍വേ നടത്തിയത്. അടൂര്‍ ടൗണിലെ കടകള്‍, വീടുകള്‍ എന്നിവ ഏറ്റെടുക്കുന്നത് ഒഴിവാക്കുന്ന വിധത്തിലാണ് ബൈപാസിന്റെ അലൈന്‍മെന്റ്. ഓമല്ലൂര്‍ ടൗണിലെ കടകള്‍, രക്തകണ്ഠ സ്വാമി ക്ഷേത്രം എന്നിവയെ ബാധിക്കാതിരിക്കാന്‍ ആകാശപാത നിര്‍മിക്കും. പുത്തന്‍പീടിക വരെയാണ് ആകാശ പാത നിര്‍മിക്കുന്നത്. അച്ചന്‍കോവിലാറ്റില്‍ കൈപ്പട്ടൂരില്‍ പുതിയ പാലം നിര്‍മിക്കും.

പത്തനംതിട്ട നഗരത്തില്‍ അബാന്‍ മേല്‍പാലം കഴിഞ്ഞ് ശബരിമല ഇടത്താവളത്തിനു പിന്നിലൂടെയാണു പുതിയ റോഡ് വരുന്നത്. ഇവിടെ വീടുകളും കടകളും പരമാവധി നഷ്ടപ്പെടാത്ത രീതിയില്‍ കൂടുതലും പാടശേഖരത്തിലൂടെയാണു പാത കടന്നുപോകുക. ഞുണ്ണുങ്കല്‍ പടി മുതല്‍ മൈലപ്ര പഞ്ചായത്ത് പടി വരെ ബൈപാസ് നിര്‍മിക്കും. മൈലപ്ര പള്ളിപ്പടി, മൈലപ്ര ജംക്ഷന്‍ എന്നിവിടങ്ങളില്‍ റോഡ് എത്തില്ല. മൈലപ്ര എസ്എച്ച് സ്‌കൂളിന് സമീപത്തെ വയലിലൂടെയാണു കടന്നു പോകുന്നത്. മൈലപ്ര പഞ്ചായത്ത് പടി മുതല്‍ മണ്ണാരക്കുളഞ്ഞി വരെ പുനലൂര്‍- പൊന്‍കുന്നം റോഡ് ദേശീയപാതയുടെ ഭാഗമാകും. മണ്ണാരക്കുളഞ്ഞി മുതല്‍ ഇലവുങ്കല്‍ വരെ ശബരിമല പാത പൂര്‍ണമായും ദേശീയപാതയുടെ ഭാഗമാകും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ പോലീസ് പിടിച്ചെടുത്തു

അടൂര്‍ ഭീമ ജൂവലറിയില്‍ നടക്കുന്നതെന്ത്.? മാനേജ്‌മെന്റിന്റെ പീഢനം മൂലം ഒരു മാസം മുന്‍പ് രാജിക്കത്ത് നല്‍കിയ മാനേജരെ സാമ്പത്തിക തട്ടിപ്പുകാരനെന്ന രീതിയില്‍ പത്രപ്പരസ്യം നല്‍കി അപമാനിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ