5:32 pm - Thursday November 23, 7454

പശു കുത്താന്‍ വന്നു: ഭയന്നോടുന്നതിനിടയില്‍ അമ്മയും പിഞ്ചു മകനും പൊട്ടക്കിണറ്റില്‍ വീണു

Editor

അടൂര്‍: പശു കുത്താന്‍ വരുന്നത് കണ്ട് ഭയന്നോടിയ അമ്മയും പിഞ്ചു മകനും റബര്‍തോട്ടത്തിലെ 32 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണു. ഫയര്‍ഫോഴ്സ സംഘം എത്തി രക്ഷിച്ചു. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബര്‍ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറിലാണ് അമ്മയും മകനും വീണത്. പെരിങ്ങനാട് കടയ്ക്കല്‍ കിഴക്കതില്‍ വൈശാഖിന്റെ ഭാര്യ രേഷ്മ (24),മകന്‍ വൈഷ്ണവ് എന്നിവരെയാണ് തോട്ടത്തില്‍ മേയുകയായിരുന്ന പശു കുത്താന്‍ ഓടിച്ചത്.

ഒന്നും നോക്കാതെ ഓടുന്നതിനിടയില്‍ അബദ്ധവശാല്‍ മേല്‍ മൂടിയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. അടൂര്‍ അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്തു. സ്ത്രീയെ സേനയുടെ രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ രക്ഷപ്പെടുത്തി. സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ടി.എസ്.. ഷാനവാസ് ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ രവി. ആര്‍. സാബു .ആര്‍, സാനിഷ്. എസ് ,സൂരജ് എ . ഹോം ഗാര്‍ഡ് ഭാര്‍ഗ്ഗവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഇരുവര്‍ക്കും സാരമായ പരുക്കില്ല. പുറമേ നിന്ന് നോക്കിയാല്‍ ഒറ്റയടിക്ക് കിണറുണ്ടെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. ഇതാണ് അപകടത്തിന് വഴി വച്ചത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സനും രാജിവച്ചു: അടുത്തതാര്?

മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക: റെജി നെല്ലിമുകളിന് ഇനി ആശ്വാസത്തിന്റെ നാളുകള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ