ഏറത്ത് സഹകരണ ബാങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്
ഏറത്ത്: സഹകരണ ബാങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏറത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് നിമേഷ് രാജിനെതിരെയാണ് എല്‍ഡിഎഫിലെ നാലംഗങ്ങളും കോണ്‍ഗ്രസിലെ ഒരംഗവും ചേര്‍ന്ന് അടൂര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രര്‍ക്ക് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.ബാങ്ക് ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് ഭരണ സമിതി അംഗത്തിന്റെ ഒഴിവില്‍ വടക്കടത്തുകാവ് നാരായണ മന്ദിരത്തില്‍ മണിയെന്നാളിനെ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയതായി ഭരണ സമിതി യോഗ മിനിട്‌സില്‍ എഴുതി ചേര്‍ത്തത് വിവാദമായിരുന്നു.
ഡിസംബര്‍ 15ന് ചേര്‍ന്ന ഭരണ സമിതി യോഗ മിനിട്‌സിസിലാണ് ഭരണസമിതി അംഗങ്ങള്‍ അറിയാതെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന എഴുതി ചേര്‍ത്തത്.ഭരണ സമിതി അംഗങ്ങള്‍ക്ക് നല്‍കിയ യോഗ നോട്ടീസിലെ അജണ്ടയിലും പുതിയ ഭരണസമിതി അംഗത്തെ എടുക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. ഒഴിവ് വരുന്ന സ്ഥാനത്തേക്ക് ഭരണസമിതി അംഗത്തെ നോമിനേറ്റ് ചെയ്യുമ്പോള്‍ യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന സഹകരണ നിയമം ലംഘിച്ചാണ് മിനിട്‌സില്‍ എഴുതി ചേര്‍ത്തത്.ഭരണ സമിതി അംഗമായിരുന്ന കെ ആര്‍ മുരളീ മോഹന്റെ മരണത്തെ തുടര്‍ന്നാണ് ഭരണസമിതിയില്‍ ഒഴിവ് വന്നത്. രണ്ടാഴ്ച മുമ്പാണ് മുരളീ മോഹന്‍ മരിച്ചത്.9 അംഗ ഭരണസമിതിയില്‍ ഇതോടെ എട്ടംഗങ്ങളായി. ഇതില്‍ 4 എല്‍ ഡി എഫും 4 കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്.
പുതിയ അംഗത്തെ നോമിനേറ്റ് ചെയ്ത വിവരം കോണ്‍ഗ്രസിലെ ഭരണസമിതി അംഗങ്ങളെയും അറിയിച്ചിരുന്നില്ല. ഇത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. എല്‍ ഡി എഫിലെ സന്തോഷ് ചാത്തന്നൂപ്പുഴ, രാജേഷ് ആമ്പാടി, വല്‍സമ്മ ജേക്കബ്, ഷൈലാ റെജിയും കോണ്‍ഗ്രസിലെ ശശികുമാറുമാണ് തമിശ്വാസനോട്ടീസില്‍ ഒപ്പുവെച്ചത്.
Your comment?