5:45 pm - Tuesday April 23, 4830

രാഹുല്‍ ഗാന്ധിയുടെ പേരില്‍ മലനടയില്‍ അന്‍പൊലിപ്പറ സമര്‍പ്പണം

Editor

ശാസ്താംകോട്ട : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയുടെ പേരില്‍ ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം പോരുവഴി പെരുവിരുത്തി മലനടയില്‍ അന്‍പൊലിപ്പറ സമര്‍പ്പിച്ചു.രാഹുല്‍ ഗാന്ധിയുടെ ആയുരാരോഗ്യത്തിനും രാജ്യത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുന്നതിനും വേണ്ടിയാണ് അന്‍പൊലിപ്പറ സമര്‍പ്പണം നടത്തിയത്.12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പള്ളിപ്പാന മഹാകര്‍മ്മത്തിന്റെ ഭാഗമായി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട് കരയുടെ പറയിടീല്‍ ചടങ്ങിനോട് അനുബന്ധിച്ച് ഇടയ്ക്കാട് വടക്ക് ഉമ്മാശ്ശേരില്‍ അമ്മൂമ്മക്കാവ് ദേവീക്ഷേത്രത്തില്‍ നിന്ന് ഇന്ന് രാവിലെ പറ ആരംഭിച്ചപ്പോഴാണ് അന്‍പൊലിപ്പറ സമര്‍പ്പണം നടന്നത്.

രാഹുല്‍ ഗാന്ധി, തൃക്കേട്ട,ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രസീത് എഴുതിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇടയ്ക്കാട് രതീഷ് പറ സമര്‍പ്പിച്ചത്. ‘ഭാരത് ജോഡോ യാത്ര’യുടെ 101-ാം ദിനത്തിലാണ് പറസമര്‍പ്പണം നടത്തിയത്.ഡിസംബര്‍ 19 ന് പള്ളിപ്പാനയുടെ മുന്നോടിയായുള്ള പറയിടീല്‍ സമാപിക്കും.2023 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 7 വരെയാണ് മലനടയില്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന പള്ളിപ്പാന കര്‍മം നടക്കുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയും മകളും വീരന്‍പുഴയില്‍ മുങ്ങിമരിച്ചു

ഏറത്ത് സഹകരണ ബാങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

Your comment?
Leave a Reply