തന്നെ തെറ്റായി അറസ്റ്റ് ചെയ്യിപ്പിച്ച മുത്തൂറ്റ് ഫിനാന്‍സ് കമ്പനിക്കു എതിരെ പത്തു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൈപ്പട്ടൂരിലെ പ്രമുഖ വ്യാപാരി
പത്തനംതിട്ട: തന്നെ തെറ്റായി അറസ്റ്റ് ചെയ്യിപ്പിച്ച മുത്തൂറ്റ് ഫിനാന്‍സ് &അസറ്റ് ഫിനാന്‍സ് ലിമിറ്റഡി നെ തിരെ നിയമ നടപടിക്കൊരുങ്ങി കൈപട്ടൂരിലെ വ്യവസായി സിജു കെ. ജോണ്‍. 2008 ഇല്‍ സിജു കെ. ജോണ്‍ മുത്തൂറ്റ് ഫിനാന്‍സ് &അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഇല്‍ നിന്നും തന്റെ മാരുതി വാഹനത്തിന് ലോണ്‍ എടുത്തിരുന്നു. അടവുകള്‍ തിരിച്ചടച്ചെങ്കിലും കൂടുതല്‍ പണം തിരിച്ചു കിട്ടാന്‍ ഉണ്ടെന്നു കാട്ടി ഫിനാന്‍സ് കമ്പനി കേസ് കൊടുത്തിരുന്നു. 2017ഇല്‍ തന്നെ പണമിടപാടുകള്‍ സെറ്റില്‍ ചെയ്തു വ്യവഹാരങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.
എന്നാല്‍ 8/10/22 രാവിലെ 8 മണിയോട് കൂടി ഒരു വണ്ടി പോലീസ് സിജു വിന്റെ സ്ഥാപനത്തിലേക്കു ചെല്ലുകയും അവിടെ ഉണ്ടായിരുന്ന കസ്റ്റമേഴ്‌സിനോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു ഒപ്പം സിജുവിന്റെ ബലം ഉപയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി റി മാന്‍ഡ് ചെയ്യുമെന്ന് ഭീക്ഷണി പെടുത്തുകയും ചെയ്തത്രെ!. ആ സമയം ആണ് പണ്ടെങ്ങോ എടുത്ത് അടച്ചു തീര്‍ത്ത ഒരു കാര്‍ ലോണിന്റെ പേരല്‍ ആണ് തന്നെ ഇങ്ങനെ തേജോവധം ചെയ്യുന്നത് എന്ന സത്യം സിജു മനസിലാകുന്നത്. കോടതിയില്‍ തന്റെ നിരപരാധിത്തം മനസിലാക്കികൊടുത്ത സിജു, തനിക്കുണ്ടായ മാന നഷ്ടത്തിന് പ്രസ്തുത കമ്പനിക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
തനിക്കു ഉണ്ടായ മാനനഷ്ടത്തിന് പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് അഡ്വ. ശ്രീഗണേഷ് മുഖാന്തരം മുത്തൂറ്റ് ഫിനാന്‍സ് &അസറ്റ് ലിമിറ്റഡ് ഇന് എതിരെ ലീഗല്‍ നോട്ടീസ് നല്‍കിയിരിക്കുക യാണ് സിജു.
Your comment?