മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയും മകളും വീരന്‍പുഴയില്‍ മുങ്ങിമരിച്ചു

Editor

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ എഴിക്കര കടക്കരയില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയും മകളും വീരന്‍പുഴയില്‍ മുങ്ങിമരിച്ചു. കടക്കര കൊഴിപ്രം വീട്ടില്‍ ബാബു (50), മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വിവരമറിഞ്ഞ് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബാബുവിനെയാണ് ആദ്യ കണ്ടെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മകളുടെ മൃതദേഹവും ലഭിച്ചത്. സംസ്‌കാരം ഇന്നു വൈകിട്ട്. പാരമ്പര്യമായി മത്സ്യത്തൊഴിലാളി കുടുംബമാണ് ബാബുവിന്റേത്. ഭാര്യ: വിനീത, മകന്‍: മിഥുന്‍.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

അടൂര്‍ ഇരട്ടപ്പാലം ‘എങ്ങനെ എങ്ങോട്ട് പോകും’

രാഹുല്‍ ഗാന്ധിയുടെ പേരില്‍ മലനടയില്‍ അന്‍പൊലിപ്പറ സമര്‍പ്പണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ