അടൂരിലും തെങ്ങമത്തും ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍

പള്ളിക്കല്‍ :കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കേ അടൂരിലും തെങ്ങമത്തും ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിന്നു. ആവേശം നിറഞ്ഞ ചര്‍ച്ചകളും വാഗ്വാദങ്ങളുമാണ് ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും നടക്കുന്നത്. പബ്‌ളിക് ഇലക്ഷന് സമാനമായ ചര്‍ച്ചകളാണ് ചായ കടകളില്‍ പോലും നടന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ശശിതരൂരിനാണ് മുന്‍തൂക്കം. പ്രവര്‍ത്തകരുടെ ആവേശത്തിനൊടുവിലാണ് പരസ്പരം തുക പിരിച്ച് ഫ്‌ലക്‌സ് വെച്ചത്. കോണ്‍ഗ്രസിന്റെ രക്ഷക്കും രാജ്യത്തിന്റെ നന്മക്കും കോണ്‍ഗ്രസ് വരട്ടെ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകം. ഗ്രൂപ്പില്ല കോണ്‍ഗ്രസ് ഐ എന്‍ സി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അടൂരിലും തെങ്ങമത്തും ഒരേ ബോര്‍ഡു തന്നെയാണ് വെച്ചത്. ഗ്രാമതലങ്ങളിലും ശശിതരൂര്‍ ആരാധകര്‍ ഉണ്ടന്നതിന്റെ തെളിവാണ് തെങ്ങമം കൊല്ലായ്ക്കല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡ്.
Your comment?