കൊടുമണ്‍ കൊലപാതകം: അടൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല: കസ്റ്റഡി അപേക്ഷയില്‍ വീഴ്ച വരുത്തിയ കൊടുമണ്‍ എസ്എച്ച്ഓയെ സംഘത്തില്‍ നിന്ന് നീക്കിയേക്കും

Editor

കൊടുമണ്‍ : നാടുനടുക്കിയ കൊടുമണ്‍ കൊലപാതക കേസിന്റെ അന്വേഷണം അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ഡിന് കൈമാറി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കൊടുമണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിനെ പുതിയ സംഘത്തില്‍ നിന്നൊഴിവാക്കിയേക്കും. എന്നാല്‍, ടീമില്‍ മാറ്റമില്ലെന്നും ചുമതല ഡിവൈഎസ്പിക്ക് കൈമാറുകയാണ് ചെയ്തിരിക്കുന്നതെന്നും എസ്പി അറിയിച്ചു.

കേസിന്റെ അന്വേഷണം തുടങ്ങിയത് മുതല്‍ എസ്എച്ച്ഓ ആയ ശ്രീകുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയാണ് ഉണ്ടായത്. പ്രതികളെ കൊണ്ട് മണ്ണുനീക്കി മൃതദേഹം പുറത്തെടുപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികളോട് മൃതദേഹം പുറത്തെടുക്കാന്‍ ആജ്ഞാപിക്കുകയും സ്വയം വീഡിയോ പിടിക്കുകയും ചെയ്യുന്ന ഇന്‍സ്പെക്ടറുടെ ദൃശ്യങ്ങള്‍ വിവാദമായി. ഇതോടെ ബാലാവകാശ കമ്മിഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് എതിരേ കേസ് എടുത്തു. പ്രതിഭാഗം അഭിഭാഷകര്‍ ഇന്‍സ്പെക്ടര്‍ക്ക് എതിരേ പരാതിയുമായി ശിശുക്ഷേമ സമിതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ മാനസികമായി തകര്‍ന്ന ഉദ്യോഗസ്ഥര്‍ പിന്നീട് നടത്തിയ നീക്കങ്ങള്‍ എല്ലാം തിരിച്ചടിച്ചു. അതിലൊന്നായിരുന്നു പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ നല്‍കിയത്. ആദ്യം നല്‍കിയ അപേക്ഷ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് തിരിച്ചയച്ചു. ഇന്നലെ നല്‍കിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

കൊലയ്ക്ക് ഉപയോഗിച്ച ആയുധമായ കല്ല് കണ്ടെത്താന്‍ വേണ്ടി പ്രതികളെ കസ്റ്റഡിയില്‍ വിടണം എന്നായിരുന്നു അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കല്ല് കണ്ടെത്തിയതായി റിമാന്‍ഡ് നോട്ടില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇത്രയും ബാലിശമായ അപേക്ഷ തയാറാക്കിയത് പൊലീസ് സേനയ്ക്കും നാണക്കേടുണ്ടായി. ഇതിനിടെ സിപിഎമ്മിന്റെ സമ്മര്‍ദവും കേസ് ലഘൂകരിക്കുന്നതിന് ഉണ്ടായതായി പറയുന്നു. അതേസമയം, കോടതി അനുവദിച്ചതിന്‍ പ്രകാരം ഇന്ന് എസ്എച്ച്ഒ കൊല്ലം ജുവനൈല്‍ ഹോമിലെത്തി പ്രതികളുടെ മൊഴിയെടുത്തു. നാളെ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ ടീമിനെ തെരഞ്ഞെടുക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലോക്ഡൗണ്‍ നിയമം ലംഘിച്ചതിന് രാജ്യത്ത് ആദ്യമായി അറസ്റ്റിലാകുന്ന എംപിയായി ആന്റോ ആന്റണി

ബിന്‍സി ടീച്ചറിന് പുസ്തക സഞ്ചിയുമായ് സഹപാഠിയും ശിഷ്യരും എത്തി; ലോക് ഡൗണ്‍ കാലത്ത് മാതൃകയായി യൂത്ത് കോണ്‍ഗ്രസിന്റെ പുസ്തക സഞ്ചി പദ്ധതി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ