ബിന്‍സി ടീച്ചറിന് പുസ്തക സഞ്ചിയുമായ് സഹപാഠിയും ശിഷ്യരും എത്തി; ലോക് ഡൗണ്‍ കാലത്ത് മാതൃകയായി യൂത്ത് കോണ്‍ഗ്രസിന്റെ പുസ്തക സഞ്ചി പദ്ധതി
കുളനട: ബിന്‍സി ടീച്ചറിന് പുസ്തക സഞ്ചിയുമായ് സഹപാഠിയും ശിഷ്യരും എത്തിയപ്പോള്‍ ടീച്ചറിനും കുടുംബാംഗങ്ങള്‍ക്കും സമ്മാനിച്ചത് പുത്തന്‍ അനുഭവം.ലോക് ഡൗണുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുസ്തക സഞ്ചി പദ്ധതിയൊരുക്കിയത് യൂത്ത് കോണ്‍ഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയാണ്. പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം അധ്യാപികയായ ഡോ.ബിന്‍സി റെജിക്ക് ഗുരുനാഥന്‍ കൂടിയായ പന്തളം എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം മുന്‍ മേധാവി കൂടിയായ ഡോ.പഴകുളം സുഭാഷിന്റെ വിവേകാനന്ദം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ നല്‍കി കൊണ്ട് സാറിന്റെ തന്നെ ശിഷ്യനും ഡി.സി.സി ജന സെക്രട്ടറിയും ടീച്ചറുടെ സഹപാഠിയുമായ എന്‍ സി മനോജ് നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് കുളനട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹപാഠിയും കുടുംബ സുഹൃത്തുമായ ഡി സി സി ജന സെക്രട്ടറി എന്‍ സി മനോജും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയന്‍ ചെയര്‍മാനും ടീച്ചറുടെ ശിഷ്യനുമായ ആഘോഷ് വി സുരേഷും ഒന്നിച്ച് പങ്കെടുത്തത് ബിന്‍സി ടീച്ചര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുത്തന്‍ അനുഭവമായി. മലയാള സാഹിത്യം ആഖ്യാനകലയില്‍ ഡോക്ടറേറ്റ് നേടിയ സാഹിത്യ ചര്‍ച്ചകളിലും വേദികളിലെയും സജീവ സാന്നിദ്ധ്യമായ ഡോ .ബിന്‍സി റെജി 97-98 കാലഘട്ടത്തില്‍ പന്തളം എന്‍ എസ് എസ് കോളേജിലെ ലേഡി റെപ്രസെന്റേറ്റീവ് ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ രഞ്ജിത്ത് കൃഷ്ണ. എസ് വിവേക് കുമാര്‍. ജിജന്‍ ജോണ്‍. ജിബിന്‍ ബാബു. അജിന്‍ സണ്ണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായ് പാലിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലത്തിലുടനീളം പുസ്തക സഞ്ചിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
Your comment?