കല്ലെറിഞ്ഞ് കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ ജുവനൈല്‍ കോടതി തള്ളി: മുഖ്യപ്രതി മുന്‍പ് വീണാ ജോര്‍ജിന്റെ വീട്ടില്‍ നിന്ന് സിസിടിവി കാമറ മോഷ്ടിച്ചെന്ന കഥ തള്ളി പൊലീസ്
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പതിനാറുകാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കഴുത്തറുത്ത് കുഴിച്ചു മൂടിയ കേസില്‍ പ്രതികളായ രണ്ടു കുട്ടികളുടെയും ജാമ്യപേക്ഷ ജുവനൈല്‍ കോടതി തള്ളി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് തിരിച്ചയച്ചു. ജുവനൈല്‍ കോടതിയുടെ ചുമതലയുള്ള ജഡ്ജി രശ്മി എസ് ചിറ്റൂര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം ഭേദഗതി വരുത്തി വീണ്ടും നല്‍കാന്‍ നിര്‍ദേശിച്ച് തിരിച്ചയച്ചു.
സിപിഎം നേതാവായ അഡ്വ അരുണ്‍ ദാസ്, മുന്‍ എല്‍ഡിഎഫ് നേതാവ് അഡ്വ പ്രശാന്ത് വി കുറുപ്പ് എന്നിവരാണ് നാടുനടുക്കിയ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത്. അതേ സമയം, പ്രതികളെപ്പറ്റി നിരവധി കഥകള്‍ നാട്ടില്‍ പ്രചരിക്കുകയാണ്. വീണാ ജോര്‍ജ് എംഎല്‍എയുടെ ഭര്‍തൃഗൃഹത്തില്‍ നിന്ന് സിസിടിവി കാമറ മോഷ്ടിച്ച കേസില്‍ പിടിക്കപ്പെട്ടയാളാണ് മുഖ്യപ്രതി എന്നതാണ് അതിലൊന്ന്. എന്നാല്‍, സിസിടിവി കാമറ മോഷ്ടിക്കപ്പെട്ടത് വീണയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു വീട്ടില്‍ നിന്നാണെന്നതാണ് വാസ്തവം. ഈ വീട്ടുകാരും എംഎല്‍എയുടെ ഭര്‍തൃ വീട്ടുകാരുമായി അത്ര ചേര്‍ച്ചയിലല്ല എന്നുള്ളതാണ് ഏറെ രസകരം! പിന്നെ എങ്ങനെ ഇതു എംഎല്‍എയുമായി ബന്ധപ്പെടുത്തി വന്നു എന്നുള്ളതിന്റെ ഉറവിടം തേടുകയാണ് പൊലീസും. അന്നത്തെ കാമറ മോഷണം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല.
കൊലപാതകത്തിന് പിന്നില്‍ ഒരു പാട് ദുരൂഹതകള്‍ ഉണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. താലിബാന്‍ വീഡിയോകളില്‍ കാണുന്നതു പോലെയുള്ള കാര്യമാണ് ഇവിടെ നടന്നത്. കേസിലെ മുഖ്യപ്രതിയുടെ വീട്ടിലെ സാഹചര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ മാതാപിതാക്കള്‍ പ്രണയ വിവാഹിതരാണ്. വിവാഹം കഴിക്കുന്നതിനായി പിതാവ് മാതാവിന്റെ മതം സ്വീകരിച്ചു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സ്്കൂള്‍ അധികൃതര്‍ക്കും ്എന്നും തലവേദനയായിരുന്നു ഈ കുട്ടികള്‍ എന്നാണ് പറയുന്നത്. എങ്കിലും ഇത്തരം ഭീകരമായ ഒരു കൃത്യം നിര്‍വഹിക്കണമെങ്കില്‍ തീര്‍ച്ചയായും ബാഹ്യസഹായം ഉണ്ടായിരുന്നുവെന്ന് തന്നെ പൊലീസും ചിന്തിക്കുന്നു. ഈ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസിന്റെ നീക്കം. പ്രധാന പ്രതിയുമായി അടുത്ത് ബന്ധമുള്ളവരെയും സഹപാഠികളെയും പൊലീസ് ചോദ്യം ചെയ്യും. രാജ്യം നടുങ്ങിയ നിര്‍ഭയ കേസിന് ശേഷം ബാലനീതി നിയമത്തിലുണ്ടായ ഭേദഗതി അടിസ്ഥാനമാക്കി കുറ്റപത്രം തയാറാക്കാനാണ് നിര്‍ദേശം. പ്രായം കൊണ്ട് മൈനര്‍ ആണെങ്കിലും 16 വയസിന് ശേഷം ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഭീകരത അനുസരിച്ച്് വിചാരണ കാലയളവില്‍ പ്രതികളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് കാരണം പ്രതികള്‍ക്ക് മറ്റുള്ളവര്‍ക്ക് കിട്ടുന്ന ശിക്ഷ തന്നെ കോടതിക്ക് വിധിക്കുകയും ചെയ്യാം.
Your comment?