കളിച്ചു കൊണ്ടിരിക്കുന്നതിനിടെയുള്ള സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു: കഴുത്തിന് വെട്ടിയത് സ്‌കൂള്‍ വളപ്പില്‍ കിടന്ന കോടാലി കൊണ്ട്: കൊടുമണ്‍ അങ്ങാടിക്കലില്‍ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തിയത് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന അഖിലിനെ: മൃതദേഹം കുഴിച്ചു മുടാനും ശ്രമം: കുട്ടിക്കൊലപാതകത്തില്‍ അടിമുടി ദുരൂഹത
കൊടുമണ്‍ : പത്താം ക്ലാസുകാരനെ സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മൃതദേഹം കുഴിച്ചു മൂടാനും ശ്രമം. കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് വടക്കേ വീട്ടില്‍ സുരേഷിന്റെ മകന്‍ അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ എന്നു കരുതുന്ന രണ്ടു സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് മൂന്നരയോടെ അങ്ങാടിക്കല്‍ തെക്ക് എസഎന്‍വിഎച്ച്എസ്എസിന് സമീപം സ്‌കൂള്‍ മാനേജരുടേതായി ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിലാണ് സംഭവം.
മൂന്നു പേരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കൊലയ്ക്ക് ഉപയോഗിച്ച പഴയ കോടാലി കെട്ടിടത്തില്‍ കിടന്നതാണ്.അഖിലിന്റെ തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. തല്‍ക്ഷണം മരിച്ചു. തുടര്‍ന്നാണ് മൃതദേഹം കുഴിച്ചു മൂടാന്‍ ശ്രമം നടന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ സഹയം ലഭിച്ചുവെന്നും കരുതുന്നു.കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട്സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഖില്‍. പിതാവ് സുരേഷ് ഹോട്ടല്‍ തൊഴിലാളിയാണ്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍. വിവരം അറിഞ്ഞ് നാട്ടുകാര്‍ സംഭവ സ്ഥലത്തും കൊടുമണ്‍ പൊലീസ് സ്റ്റേഷനും സമീപം തടിച്ചു കൂടിയത് ലോക്ഡൗണ്‍ ലംഘനമായി. നൂറുകണക്കിന് ആള്‍ക്കാരാണ് പ്രദേശത്തും സ്റ്റേഷനിലും എത്തിയത്. ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ഡ്, കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
Your comment?