കൃത്യം നടത്തിയ ശേഷം പ്രതികള്‍ കുളിക്കാന്‍ പോയത് ഉച്ചയ്ക്ക് 1.05 ന്: മടങ്ങി വന്നത് 1.35 ന്: കൊടുമണ്‍ കൊലപാതക കേസില്‍ കൂടുതല്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കൊടുമണ്‍ : സ്റ്റാര്‍ട്ടിങ് ട്രബിളില്‍ പെട്ടു പോയ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിനെ മാറ്റി കൊടുമണ്‍ കൊലപാതകം അന്വേഷിക്കാന്‍ പുതിയ ടീമിനെ നിയോഗിച്ച കൂടത്തായി ഹീറോ എസ്പി കെജി സൈമണിന്റെ നീക്കങ്ങള്‍ ഫലം കാണുന്നു. പുതുതായി രൂപീകരിച്ച അടൂര്‍ ഡിവൈഎസപി ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കേസിലെ നിര്‍ണായക തെളിവായേക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.
കൃത്യം നടത്തിയതിന് ശേഷം പ്രതികള്‍ കുളിക്കാന്‍ പോകുന്നുവെന്ന് കരുതുന്ന ദൃശ്യങ്ങളാണ് അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ്എസിലെ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചത്. സംഭവ ദിവസം ഉച്ചയ്ക്ക് 1.05 ന് പ്രതികള്‍ സ്‌കൂള്‍ കോമ്പൗണ്ടിലൂടെ പോകുന്നതും 1.35 ന് മടങ്ങി വരുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഡിവൈ.എസ്പി ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച രാവിലെ 11 ന് യോഗം ചേര്‍ന്നതിന് ശേഷം ആദ്യം പോയത് കൃത്യം നടന്ന സ്ഥലത്തേക്കാണ്. ഇവിടെ പരിശോധന നടത്തിയതിന് ശേഷം കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. മാതാപിതാക്കള്‍, സഹോദരി, അയല്‍ക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ നാളെ യോഗം ചേരും. ഇതുവരെയുള്ള അന്വേഷണ പുരോഗതി എസ്പിയുമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് അദ്ദേഹം നിര്‍ദേശിക്കുന്നത് അനുസരിച്ചാകും അന്വേഷണം മുന്നോട്ട് പോവുക.
കൊടുമണ്‍ കൊലപാതക കേസ് അന്വേഷിക്കുന്നതിന് പുതിയ സംഘം ഇന്നലെയാണ് നിലവില്‍ വന്നത്. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ഡ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഏനാത്ത് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, കോന്നി എസ്ഐ കിരണ്‍, കൂടല്‍ എസ്ഐ സേതുനാഥ്, ഡിവൈഎസ്പി ഓഫീസിലെ എഎസ്ഐ മാരായ അനില്‍, ജയന്‍ കുട്ടി, സി പി ഓ മാരായ ഇര്‍ഷാദ്, വിനീത എന്നിവരാണ് ഉള്ളത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊടുമണ്‍ എസ് എച്ച് ഓ ശ്രീകുമാര്‍ സംഘത്തിന്റെ ഭാഗം അല്ല. എന്നാല്‍ സ്പെഷ്യല്‍ ജുവനൈല്‍ ഓഫീസര്‍ ആയി നിയമിച്ചിരിക്കുന്നതിനാല്‍ ശ്രീകുമാര്‍ തന്നെയാകും കേസ് എഴുതുക.
Your comment?