അടൂര്‍ കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയില്‍ ‘കിളിവാതില്‍’ കച്ചവടം: ലോക്ക്ഡൗണ്‍ ലംഘിച്ച് വില്‍പ്പന നടത്തിയതിന് എട്ടു പേര്‍ അറസ്റ്റില്‍

Editor

അടൂര്‍: ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് കിളിവാതില്‍ കച്ചവടം നടത്തിയ കേസില്‍ കരിക്കിനേത്ത് സില്‍ക്സ് ഗലേറിയ ഉടമ ജോസ് കരിക്കിനേത്തിനെ രക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയ ഇടപെടല്‍. വിലക്ക് ലംഘിച്ച് കടയില്‍ രഹസ്യക്കച്ചവടം നടത്തിയ ജോസിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഷാഡോ പൊലീസ് ചെല്ലുന്ന സമയത്ത് ഉടമ കൈപ്പട്ടൂര്‍ കരിക്കിനേത്ത് ഹൗസ് ജോസ്, അക്കൗണ്ടന്റായ കൊടുമണ്‍ സ്വദേശി ബിനു, ജീവനക്കാരനായ പിറവന്തൂര്‍ സ്വദേശി സുജേഷ്, സെയില്‍സ് ഗേള്‍സ് ആയ ഷിജിന, ജയശ്രീ, ഇലക്ട്രീഷ്യനായ കട്ടപ്പന സ്വദേശി അനീഷ്, തുണി വാങ്ങാന്‍ വന്ന അരവിന്ദാക്ഷന്‍ നായര്‍, രാജലക്ഷ്മി എന്നിവരാണ് കടയിലുണ്ടായിരുന്നത്. ഇതില്‍ ജോസിനെ മാത്രം ഒഴിവാക്കിയുള്ള പ്രതിപ്പട്ടിക തയാറായിട്ടുണ്ട്.

റെയ്ഡിന് നിര്‍ദേശം നല്‍കിയ ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ അറിയാതെയാണ് അടൂര്‍ സ്്റ്റേഷനില്‍ ആള്‍മാറാട്ട നാടകം നടന്നിട്ടുള്ളത് എന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് തുണിക്കടയില്‍ പരിശോധന നടത്തിയത്. വിഷുവും ഈസ്റ്ററും പ്രമാണിച്ച് അടൂര്‍ കരിക്കിനേത്തില്‍ രഹസ്യ കച്ചവടം നടന്നു വരുന്നുവെന്നാണ് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസിനെ പരിശോധനയ്ക്ക് അയച്ചത്. തുണിക്കടയും മുന്‍വശം അടഞ്ഞു കിടക്കുകയാണ്. സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലിലൂടെയാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പൊലീസ് ചെല്ലുമ്പോള്‍ തുണിയെടുക്കാന്‍ വന്ന മൂന്നു പേരും കൂടിയുണ്ടായിരുന്നു. ഇവര്‍ മകന്റെ വിവാഹ ആവശ്യത്തിന് വേണ്ടി തുണി എടുക്കാന്‍ എത്തിയതായിരുന്നു. എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തു. രണ്ടു സെയില്‍സ് ഗേള്‍സും ഇവിടെ ഉണ്ടായിരുന്നു. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് കട തുറന്ന് തുണി എടുത്തു നല്‍കുകയായിരുന്നു. നാലു ദിവസമായി ഈ രീതിയില്‍ കച്ചവടം നടന്നു വരികയായിരുന്നു. അടൂര്‍ പൊലീസില്‍ വിവരം അറിയിച്ചാല്‍ ജോസിന് അതു ചോര്‍ന്നു കിട്ടുമെന്ന് മനസിലാക്കിയാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറിയത്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ സ്പെഷല്‍ ബ്രാഞ്ചും ഷാഡോ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് കേസ്.

പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യറായിരുന്ന ആനിക്കാട് സ്വദേശി ബാബുവിനെ കടയ്ക്കുള്ളിലിട്ട് ചവിട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് ജോസ് കരിക്കിനേത്ത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസിന്റെ വിചാരണ തുടങ്ങുന്നത് ഇയാള്‍ വൈകിപ്പിക്കുകയാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യൂട്യൂബ് വീഡിയോയില്‍ വാറ്റുന്നത് കണ്ടു: വീട്ടില്‍ ചാരായമുണ്ടാക്കി വിറ്റയാള്‍ പോലീസ് പിടിയിലായി

കളിച്ചു കൊണ്ടിരിക്കുന്നതിനിടെയുള്ള സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു: കഴുത്തിന് വെട്ടിയത് സ്‌കൂള്‍ വളപ്പില്‍ കിടന്ന കോടാലി കൊണ്ട്: കൊടുമണ്‍ അങ്ങാടിക്കലില്‍ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തിയത് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന അഖിലിനെ: മൃതദേഹം കുഴിച്ചു മുടാനും ശ്രമം: കുട്ടിക്കൊലപാതകത്തില്‍ അടിമുടി ദുരൂഹത

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ