കോവിഡ് 19: കേരളാ മോഡല്‍ ലോക് ഡൗണ്‍ മാതൃകയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ;പിണറായിക്ക് കൈയടിച്ച് കേരളം.ഷൈലജ ടീച്ചറിന്റെ പ്രവര്‍ത്തനവും മാതൃകാപരം; സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൈയടിക്കുകയാണ് കേരളം.കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേരളാ മോഡല്‍ രാജ്യത്തിനു തന്നെ മാതൃകയായിരിക്കുകയാണ്.തുടക്കത്തില്‍ 26% ആയിരുന്ന കൊറോണ വൈറസ് സ്‌പ്രെഡ്‌റേറ്റ് ഇപ്പോള്‍ 1% ല്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാധിച്ചു. മാസ്‌ക്കുകള്‍ കിട്ടാതായപ്പോള്‍ സംസ്ഥാനത്തെ ജയിലുകളില്‍ മാസ്‌ക്ക് നിര്‍മ്മാണം ആരംഭിച്ചതും സാനിറ്റൈസര്‍ കിട്ടാതെ വന്നപ്പോള്‍ എക്‌സൈസ് വകുപ്പിന്റെ കൈവശമുള്ള സ്പിരിറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി സാനിറ്റൈസര്‍ ഉത്പാദിപ്പിച്ചതും മാതൃകാപരമാണ്. യുവാക്കളുടെ സന്നദ്ധ സേന രൂപീകരിച്ചും, കൊറോണയെ നേരിടാന്‍ പ്രോട്ടോക്കോള്‍ ഉണ്ടാക്കി ഇംപ്ലിമെന്റ് ചെയ്തും ,എല്ലാ ജില്ലകളിലും പ്രത്യേക കോവിഡ് ആശുപത്രികള്‍ ആരംഭിച്ചും പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കി.
റാപ്പിഡ് ടെസ്റ്റിനായി കേരളം സജ്ജമായതും, എല്ലാ ദിവസങ്ങളിലും അവലോകന യോഗം വിളിച്ചും പിണറായി സര്‍ക്കാര്‍ മാതൃകയായി. ലോകത്തിനാകെ കേരളം മാതൃകയാവുമ്പോള്‍ കൈയടിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്കുമാണ്.
ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്ക് കൂട്ടി നീക്കിയപ്പോള്‍ ഇനി മാതൃകയാക്കുന്നത് കേരളാ മോഡലാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, പ്രതിപക്ഷം എന്നും രാവിലെ പത്ര സമ്മേളനം നടത്തി കുറ്റപ്പെടുത്തുന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Your comment?