‘കുളിസീന്‍ പകര്‍ത്താനെത്തിയ ‘ പൊലീസ് ഡ്രോണിനെ കല്ലെറിഞ്ഞ് ഓടിക്കുന്ന മധ്യവയസ്‌കന്‍

Editor

ആലപ്പുഴ : ലോക്ക് ഡൗണില്‍ നിരീക്ഷണത്തിനായി പൊലീസിന്റെ ഡ്രോണ്‍ ക്യാമറകള്‍ പറന്ന് തുടങ്ങിയതോടെ രസകരമായ സംഭവങ്ങള്‍ക്കാണ് സാക്ഷിയായിരിക്കുന്നത്. ആലപ്പുഴ വള്ളികുന്നം സ്റ്റേഷന്‍ പരിധിയിലെ ഡ്രോണ്‍ ക്യാമറ പകര്‍ത്തിയ ചില ദൃശ്യങ്ങളായിരുന്നു കഴിഞ്ഞദിവസം വൈറലായി മാറിയിരുന്നത്.

ചീട്ട് കളിക്കുന്നവരും ഫുട്ബോള്‍ കളിക്കുന്ന ചെറുപ്പക്കാരുമെല്ലാം ഓടിയൊളിക്കുന്ന വീഡിയോയായിരുന്നു കണ്ടിരുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ശ്രദ്ധേയമാകുന്ന രീതിയില്‍ ഒരു വീഡിയോ എത്തുകയാണ്. ഇപ്പോഴിതാ കുളിക്കടവില്‍ എത്തിനോക്കാനെത്തിയ പൊലീസ് ഡ്രകോണിനെ കല്ലെറിഞ്ഞ് ഓടിക്കുന്ന മധ്യവയസ്‌കന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്.

രസകരമായ ഈ വീഡിയോ എവിടെ നിന്നാണെന്ന് അറിയില്ലെങ്കിലും ദൃശ്യങ്ങള്‍ ചിരിപടര്‍ത്തുന്നതാണ്. പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയയാളാണ് താരം. കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.

എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തതുകൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു.
എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല, എങ്കിലും അദ്ദേഹം താരമായിരിക്കുകയാണ്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് 19: കേരളാ മോഡല്‍ ലോക് ഡൗണ്‍ മാതൃകയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ;പിണറായിക്ക് കൈയടിച്ച് കേരളം.ഷൈലജ ടീച്ചറിന്റെ പ്രവര്‍ത്തനവും മാതൃകാപരം; സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

കുടുംബശ്രീ വഴി 20,000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയില്‍ പണം ലഭിക്കുന്നത് ഇഷ്ടക്കാര്‍ക്ക് മാത്രമെന്ന് ആരോപണം; മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പാക്കേജ് വഴി എത്തുന്നത് 2000 കോടി രൂപയുടെ സഹായം

Comments are closed
Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ