രണ്ടു ദിവസം കൊണ്ട് ചൈനാക്കാര്‍ കോവിഡ് ആശുപത്രിയാക്കിയതു പോലെ അടൂരില്‍ മണിക്കൂറുകള്‍ കൊണ്ട് ഫാന്‍സി സ്റ്റോര്‍ പലചരക്കുകടയാക്കി; കോവിഡ് കാലത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിച്ച വിരുതന്മാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി
അടൂര്‍: ഒഴിഞ്ഞു കിടന്നിരുന്ന കെട്ടിടം രണ്ടു ദിവസം കൊണ്ട് ചൈനാക്കാര്‍ കോവിഡ് ആശുപത്രിയാക്കിയതു പോലെ, മണിക്കൂറുകള്‍ കൊണ്ട് ഫാന്‍സി സ്റ്റോര്‍ പലചരക്കുക കടയാക്കിയ അടൂരിലെ വിരുതന്മാര്‍ക്ക് പണി കിട്ടി. പലചരക്ക് സാധനങ്ങള്‍ തീ വിലയ്ക്ക് വിറ്റതിനും ലൈസന്‍സില്‍ പറഞ്ഞിരിക്കുന്നതല്ലാത്ത കച്ചവടം ചെയ്തതിനും സ്ഥാപനം നടത്തിപ്പുകാര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
ആശാ ഫാന്‍സി സ്റ്റോര്‍ ഉടമ മണക്കാല നെല്ലിമൂട്ടില്‍ ലാവണ്യയില്‍ എന്‍ഐ അലക്‌സാണ്ടര്‍ക്ക് എതിരേയാണ് കേസ്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചില്ല, പലചരക്ക് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് എംആര്‍പി റേറ്റില്‍ വില്‍പ്പന നടത്തുന്നു, വില്‍പ്പന വില കാണിച്ചിട്ടില്ല, അവശ്യ സാധന നിയമപ്രകാരമുള്ള ലൈസന്‍സ് പുതുക്കിയിട്ടില്ല എന്നിങ്ങനെയാണ് ചുമത്തിയിരിക്കുന്ന കുറ്റം. ഇന്നലെ വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി താലുക്ക് സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. .ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. ഉഴുന്ന് ഒരു കിലോ 120, ചെറുപയര്‍ അരക്കിലോ 66, തുവര അരക്കിലോ 45 തുടങ്ങി മിക്ക സാധനങ്ങള്‍ക്കും അനുവദനീയമായതില്‍ കൂടിയ വിലയ്ക്ക് വിറ്റതിനാണ് കേസ്. അടൂര്‍ താലൂക്കില്‍ വ്യാപകമായ പകല്‍ക്കൊള്ള നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.
സവാളയ്ക്കും ഉള്ളിക്കും അമിതവില ഈടാക്കിയ കടകള്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് പൊലീസ് വിജിലന്‍ സ് വിഭാഗം താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇന്നലെ രാവിലെ 9 മുതല്‍ 12 വരെ അടൂരിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 35 രൂപ ഒരു കിലോ സവാളയ്ക്ക് മാര്‍ക്കറ്റ് വിലയുള്ളപ്പോള്‍ 40 മു തല്‍ 50 രൂപ വരെ ഈടാക്കുന്ന തായി കണ്ടെത്തി.
80 രൂപയുള്ള കൊച്ചുള്ളിക്ക് 120 രൂപ മുതല്‍ 160 രൂപ വരെ വിലയ്ക്ക് വില്ക്കു ന്നതായി കണ്ടെത്തി. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജുകുമാര്‍, ഷൈനുതോമസ്, സീനിയര്‍ സിവില്‍ പൊ ലീസ് ഓഫീസര്‍ സിജുമോന്‍, രഞ്ജിത്ത്, സാബു, അനീഷ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Your comment?