എന്‍.എസ്.യുവിന് അമ്പത് വയസ്സ് : ആഘോഷ പരിപാടികള്‍ ഒഴിവാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു ഐ രൂപികരിച്ചിട്ട് ഇന്ന് അമ്പത് വര്‍ഷം. അന്‍പതാം സ്ഥാപകദിനത്തില്‍ ആഘോഷ പരപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി രാജ്യത്തെ എന്‍.എസ്.യു .ഐ പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ട സഹായകവുമായി എന്‍.എസ്.യു.ഐ സജീവമായി രംഗത്തുണ്ട്.
അന്‍പതാം സ്ഥാപക ദിനത്തില്‍ വിപുലമായ പരിപാടികളാണ് നടത്താനായിരുന്നു എന്‍.എസ്.യു.ഐ ലക്ഷ്യമിട്ടിരുന്നതെന്ന് ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുലൂടെ രാജ്യം കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ എല്ലാ ആഘാഷ പരിപാടികളും ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് എന്‍.എസ്.യു ഐയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
1971ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ലോകത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യുഐ രൂപികരിച്ചത്. എന്‍.എസ്.യു.ഐമുന്‍ ദേശീയ അധ്യക്ഷന്മാരായി പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഹൈബി ഈഡന്‍ എംപിയും ,അങ്കമാലി എം.എല്‍.എ റോജി.എം ജോണും പ്രവര്‍ത്തിച്ചുട്ടുണ്ട്. കേരളത്തില്‍ നിന്ന് അബിന്‍ വര്‍ക്കി കോടിയാട്ട് ,രാഹുല്‍ മാങ്കൂട്ടത്തില്‍, എന്നിവര്‍ നിലവില്‍ എന്‍.എസ്.യുവിന്റെ ദേശീയ സെക്രട്ടറിമാരാണ്. എറിക്ക് സ്റ്റീഫന്‍ ദേശീയ കോഡിനേറ്ററും,ജെ.എസ് അഖില്‍ ദേശീയ സമിതി അംഗവുമായും പ്രവര്‍ത്തിക്കുന്നു.
Your comment?