ഇന്ത്യയില്‍ കൊവിഡ് ബാധ മൂലം ഇതുവരെ മരിച്ചത് 239 പേര്‍

Editor

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധ മൂലം ഇതുവരെ മരിച്ചത് 239 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേരാണ് മരിച്ചത്.

ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഒറ്റ ദിവസത്തെ ഏറ്റവും വലിയകണക്കാണിത്.

ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ഒഡീഷ, പഞ്ചാബ് സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് ആലോചന. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ ഇതിനോടകം രാജസ്ഥാന്‍ സര്‍ക്കാരും നല്‍കി ക്കഴിഞ്ഞു.

കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എന്‍.എസ്.യുവിന് അമ്പത് വയസ്സ് : ആഘോഷ പരിപാടികള്‍ ഒഴിവാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തകര്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി: സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015