
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും വെന്റിലേറ്ററുകളും മാസ്‌കുകളും വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. പേരുവെളിപ്പെടുത്താത്ത ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളി മറികടക്കാന്‍ ആഭ്യന്തര ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നുംദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ചൈനയില്‍ നിന്ന് സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. കാരണം നമ്മുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് അല്പം സമയമെടുക്കും. ചൈനയില്‍ നിന്നും സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ രാജ്യം തീരുമാനമെടുത്തതിനെ കുറിച്ച് ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.
1251 കൊറൊണ വൈറസ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 32 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. 133 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ അത് ആരോഗ്യ സംവിധാനത്തിന് താങ്ങാനാകില്ലെന്നാണ് മെഡിക്കല്‍ രംഗത്തെ പ്രഗത്ഭരുടെ അഭിപ്രായം.
Your comment?