അടൂര്‍: കോവിഡ് – 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് കെ.എസ്.യു അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന ഡിന്നര്‍ റെഡി, ഭായിയോം ബഹനോം പദ്ധതികള്‍ മാതൃകയാവുന്നു . രാത്രികാലങ്ങളില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്രയമാകുന്ന ‘ഡിന്നര്‍ റെഡി’ പദ്ധതിയിലൂടെ ആയിരത്തിലധികം പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. അടൂര്‍ ഡിവൈഎസ്പി പി യുടെ നേതൃത്വത്തില്‍ കരുവാറ്റ എല്‍പി സ്‌കൂളില്‍ തുടങ്ങിയ അഗതി കേന്ദ്രത്തിലേക്കുള്ള രാത്രികാല ഭക്ഷണവും ഡിന്നര്‍ റെഡി പരിപാടിയില്‍ ഉള്‍പ്പെടുത്തി KSU നിയോജകമണ്ഡലം കമ്മറ്റിയാണ് നല്‍കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ തുടങ്ങിയ ‘ഭായിയോം ബഹനോം ‘ പദ്ധതിയിലൂടെ അന്‍പതിലധികം പേര്‍ക്ക് അരിയും, പലവ്യഞ്ജന സാധനങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ട് . കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ഫെന്നി നൈനാന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് . എന്‍എസ്യു ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തില്‍ , റിനോ പി രാജന്‍ , അഭി വിക്രം , തൗഫീഖ് രാജന്‍ , മനു നാഥ് , റോബിന്‍ ജോര്‍ജ് , രാഹുല്‍ കൈതക്കല്‍ , വിഷ്ണു പള്ളിക്കല്‍ , അമ്മു രാജന്‍ ,നന്ദു ഹരി , ജയ്‌സണ്‍ മാത്യു എന്നിവരാണ് സഹായം എത്തിക്കുന്നത്
Your comment?