പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍: മകന്‍ പുറത്താക്കിയ വൃദ്ധന് അടൂര്‍ മഹാത്മയില്‍ അഭയം
അടൂര്‍: കൊറോണ വൈറസ് വ്യപനത്തിനെതിരെ ലോകം തന്നെ പൊരുതുമ്പോള്‍ മകന്‍ പെരുവഴിയിലാക്കിയ പിതാവിനെ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.പന്തളം,കുരമ്പാല,കടമാന്‍കുളം സരോവരത്തില്‍ രാജന്‍(70)നാണ് ഈ ദുര്‍വിധി ഉണ്ടായത്. രണ്ട് മക്കളുടെ പിതാവായ രാജന്‍ അന്യസംസ്ഥാനങ്ങളില്‍ കൂലിവേല ചെയ്താണ് മക്കളെ വളര്‍ത്തിയത്. മകളെ വിവാഹം ചെയ്ത് അയച്ചു. ഭാര്യ രോഹിണി എട്ട് വര്‍ഷം മുമ്പ് മരിച്ചു. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അടൂരിലുണ്ടായിരുന്ന വീടും സ്ഥലവും വിറ് കുരമ്പാലയില്‍ രണ്ടുപേരുടെയും അവകാശത്തില്‍വസ്തു വാങ്ങി വീട് വച്ച് താമസമായത്. ബാക്കി തുക മകള്‍ക്ക് ഓഹരിയായി നല്കി.
വിവാഹിതനായ മകന്‍ നിലവിലെ വീടും സ്ഥലവും പതിനഞ്ച് ലക്ഷം രൂപക്ക് വില്പന ഉറപ്പിക്കുകയും പിതാവിനെ സംര്ക്ഷിക്കാമെന്നും ഒരുവിഹിതം പിതാവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാമെന്നും പറഞ്ഞ് തീറാധാരത്തില്‍ ഒപ്പിടുവിക്കുകയും, കാര്യം നടന്ന ശേഷം വാക്ക് പാലിക്കാതെ തന്നെ കബളിപ്പിക്കുകയും, രോഗാവസ്ഥയില്‍ ദേഹോപദ്രവം ഏല്പിച്ച് പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്ന് പന്തളം പോലീസില്‍ അഭയം തേടുകയുമായിരുന്നു. പോലീസ് മകനെ വിളിച്ചപ്പോള്‍ അയാള്‍ തന്റെ ആരുമല്ലെന്നും സംര്കഷിക്കുവാന്‍ തയ്യാറല്ലെന്നുമാണ് പ്രതികരിച്ചത്.പ്രത്യേക സാഹചര്യത്തിന് ശേഷം മകനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പന്തളം പോലീസും, ആവശ്യമായ നിയമസഹായവും, സംരക്ഷണവും ഉറപ്പാക്കുമെന്ന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയും അറിയിച്ചു.
Your comment?