തെരുവില്‍ കഴിഞ്ഞവരെയും, ഇതരസംസ്ഥാന തൊഴിലാളികളെയും താമസിപ്പിക്കാന്‍ തുടങ്ങിയ അഗതിമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നഗരസഭാ എച്ച്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

Editor

അടൂര്‍: കരുവാറ്റ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന തെരുവില്‍ കഴിഞ്ഞവരെയും, ഇതരസംസ്ഥാന തൊഴിലാളികളെയും താമസിപ്പിക്കാന്‍ തുടങ്ങിയ അഗതിമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ.
‘ സാധനം ഉടന്‍ തന്നെ എത്തിക്കണം, നിങ്ങള്‍ എളുപ്പ പണിക്ക് നില്‍ക്കുകയാണോ, നഗരസഭ സാധനം കളക്ട് ചെയ്ത് ഭക്ഷണം കൊടുക്കുന്നതിന് പകരം ഇവിടെ ആരെങ്കിലും കളക്ട് ചെയ്ത് സാധനം കൊടുക്കലാണോ മര്യാദ. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ ഉള്ളതാണ്. സാധനം എളുപ്പം എത്തിക്കണം. ഒരു മര്യാദ കാണിക്കണം.’
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫോണില്‍ വിളിച്ച് രൂക്ഷമായാണ് വിമര്‍ശിച്ചത്.അടൂര്‍ നഗരസഭക്കാണ് ക്യാമ്പിന്റെ പ്രവര്‍ത്തന ചുമതല. നഗരസഭാ എച്ച്‌ഐ ഇടതുപക്ഷ സംഘടനാ നേതാവാണ്.

https://www.facebook.com/adoorvartha/videos/1749260821894387/

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജോലിക്കു പോയ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച എസ്‌ഐക്കെതിരെ പ്രതിഷേധം ശക്തം; അടൂര്‍ നഗരഹൃദയത്തില്‍ വാഹനങ്ങള്‍ ചീറിപായുമ്പോള്‍ പഴകുളത്ത് ജാസ്മിന്‍ മുഹമ്മദിനെ തടഞ്ഞിട്ടത് ഒരു മണിക്കൂര്‍; സംഭവം കൈവിട്ടെന്ന് മനസ്സിലായപ്പോള്‍ നൂറനാട്ടെ വീട്ടിലെത്തി ഭര്‍ത്താവിന്റെ കാലു പിടിച്ച് ധീരനായ എസ്‌ഐ

രാത്രി ഒമ്പതിന് ഒമ്പതു മിനുട്ട് നേരം ചക്കൂര്‍ച്ചിറ അമ്പലത്തില്‍ നിന്ന് ഉയര്‍ന്നത് ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന ഗാനം; പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ചക്കൂര്‍ച്ചിറയിലെ ശാന്തി നടപ്പാക്കിയത് വേറിട്ട വഴിയിലൂടെ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ