കോവിഡ് 19: ഡ്രൈവിംഗിനിടെ മാസ്‌ക് ധരിക്കുന്നതിനുള്ള വിലക്ക് നീക്കി റോയല്‍ ഒമാന്‍ പൊലീസ്

മസ്‌കത്ത് :ഡ്രൈവിംഗിനിടെ മാസ്‌ക് ധരിക്കുന്നതിനുള്ള വിലക്ക് നീക്കി റോയല്‍ ഒമാന്‍ പൊലീസ്. കോവിഡ് 19 ബാധയുടെ പാശ്ചാത്തലത്തിലാണ് താത്കാലികമായി ഇളവ് അനുവദിച്ചിരിക്കുന്നത്. നേരത്തെ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചാല്‍ 50 റിയാല്‍ വരെ പിഴ ശിക്ഷ വിധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ വാഹനം ഓടിക്കുന്നവര്‍ക്കും ഉപയോഗിക്കാം. എന്നാല്‍, മുഖം മുഴുവന്‍ മറക്കുന്ന തരത്തിലുള്ളവ ഉപയോഗിക്കാന്‍ പാടില്ല.
അതേസമയം, സുഹാറിലും ഇബ്രിയിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
Your comment?