തിരുവനന്തപുരം: വുഹാനില്‍ നിന്നു തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്കുകൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട 5 പേര്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ യുവാവിനെ ഇവിടെ പ്രവേശിപ്പിച്ചത്.സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നു പേരും സഹപാഠികള്‍ ആണെന്നാണു വിവരം. ഇവര്‍ ഒരുമിച്ചാണ് ചൈനയില്‍നിന്നു തിരിച്ചെത്തിയത്.
സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ ബാധ കേസാണിത്.കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ 80 പേര്‍ നീരീക്ഷണത്തിലാണ്.മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്നു പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Your comment?