
അബുദാബി: മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 5 സ്ത്രീകള്‍ അടക്കം 6 പേര്‍ മരിച്ചു. 19 പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍റാഹ ബീച്ച് സ്ട്രീറ്റിനു സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയും മറ്റൊരാള്‍ ശ്രീലങ്കന്‍ സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ട്. മിനി ബസ് ഓടിച്ച പാക്കിസ്ഥാനി ഡ്രൈവറാണ് മരിച്ച മറ്റൊരാള്‍.
മറ്റു 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേസമയം പരുക്കേറ്റ 19ല്‍ 16 പേര്‍ നേപ്പാള്‍ സ്വദേശികളാണെന്ന് നേപ്പാള്‍ എംബസി സ്ഥിരീകരിച്ചു. അല്‍റഹ്ബ, മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പരുക്കേറ്റവരില്‍ ചിലര്‍ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധയോടെ വന്ന മറ്റൊരു വാഹനം ട്രക്കിനെ മറികടന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നതായി പൊലീസ് സൂചിപ്പിച്ചു.
ഈ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ട്രക്ക് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ തൊട്ടു പിന്നിലെത്തിയ മിനി ബസ് ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
#أخبارنا | بسبب سلوك سائق طائش وفاة 6 أشخاص واصابة 19 آخرين في حادث مروري بأبوظبي#شرطة_أبوظبي #أخبار_شرطة_أبوظبي https://t.co/iw7YcMC68m pic.twitter.com/SHYLwdFcSK
— شرطة أبوظبي (@ADPoliceHQ) January 16, 2020
Your comment?