ദുരിതക്കയത്തിലായ രാജമ്മക്ക് കൈത്താങ്ങായി ഇലവുംതിട്ട ജനമൈത്രി പോലീസ്
ഇലവുംതിട്ട :ബന്ധുക്കള്‍ കൈ ഒഴിഞ്ഞ് ദുരിതത്തിലായ രാജമ്മയെ ഏറ്റെടുത്ത് അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തിലെത്തിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്. മെഴുവേലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആര്യാട്ട്‌മോടി ലക്ഷംവീട് കോളനിയിലെ ബന്ധുവിന്റെ പേരിലുളള ചെറിയ വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞ് വന്ന അവിവാഹിതയായ അറുപത്തിമൂന്ന്കാരി രാജമ്മ അല്‍പ്പം ബുദ്ധി സ്ഥിരതയില്ലാത്തയാളാണ്. ബന്ധുക്കളും അയല്‍വാസികളും എന്തെങ്കിലും കൊടുത്താലും അടുത്ത നിമിഷം തന്നെ അവരെ ചീത്തവിളിക്കും, അതിനാല്‍ നാട്ടുകാരും ബന്ധുക്കളും അടുപ്പിക്കാറില്ല.
ഇവരുടെ ദയനീയസ്ഥിതി വാര്‍ഡ് മെമ്പര്‍ ലീലാ രാധാകൃഷ്ണനാണ് ജനമൈത്രി പോലീസിലറിയിക്കുന്നത്.ഉടന്‍ തന്നെ വിഷയത്തിലിടപെട്ട ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ്.അന്‍വര്‍ഷ, ആര്‍.പ്രശാന്ത് എന്നിവര്‍ ഇവരുടെ ബന്ധുക്കളുമായി രാജമ്മയുടെ സംരക്ഷണമേറ്റെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അവര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് അടൂര്‍ മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുമായി ബന്ധപ്പെട്ട് സുരക്ഷണമുറപ്പാക്കി. തുടര്‍ന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷ, ആര്‍ പ്രശാന്ത് വാര്‍ഡ് മെമ്പര്‍ ലീല രാധാകൃഷ്ണന്‍ ,ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു.
Your comment?