ഇലവുംതിട്ട:ഒരു പോലിസ് ജീപ്പ് വന്നു നിന്നു. പൊലീസുകാര്‍ക്കൊപ്പം അജാനുബാഹവായ കാലന്‍ കയറും കറക്കി ചാടിയിറങ്ങി. കണ്ട് നിന്നവര്‍ക്കമ്പരപ്പായി. അമ്പരപ്പ് ആശ്ചര്യത്തിലേക്കും കൗതുകത്തിലേക്കും മാറിയപ്പോഴേക്കും പോലീസ് വാഹന പരിശോധന തുടങ്ങി. ഹെല്‍മറ്റില്ലാത്തവര്‍ക്കും സീറ്റ് ബല്‍റ്റ് ധരിക്കാത്തവര്‍ക്കും യമലോകത്തെ അനുഭവങ്ങള്‍ വിവരിക്കുന്നു.ഇത് കേട്ട മാത്രയില്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊള്ളാമെന്ന യാത്രക്കാരുടെ ഉറപ്പ്.. ഹെല്‍മറ്റ് ധരിച്ചും റോഡ് നിയമങ്ങള്‍ പാലിച്ചും വന്നവരെ അഭിനന്ദിക്കുകയും മധുരം നല്കുകയും ചെയ്തു.
റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പോലീസാണ് വ്യത്യസ്തമായ അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചത്. കാലന്റെ വേഷം കെട്ടിയത് പോലീസുദ്യോഗസ്ഥനായ WA റഷീദാണ്. പ്രോഗ്രാം ഇലവുംതിട്ട SH0 ടി.കെ.വിനോദ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ് ഐ കെ കെ സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷാ, ആര്‍ പ്രശാന്ത് ,പോലീസുദ്യോഗസ്ഥരായ കെ എസ് സജു, ശ്യാംകുമാര്‍, താജുദീന്‍, അനൂപ്, എസ് ഷാലു , അജിത് എസ്.പി സമിതിയംഗം ബിനുപല്ലവി നേതൃത്വം നല്കി.
Your comment?