കടമ്പനാട് -പള്ളിക്കല്‍ പഞ്ചായത്തുകളുടെ അനാസ്ഥ; പള്ളിക്കലാറ്റില്‍ മാലിന്യക്കൂമ്പാരം
കടമ്പനാട്: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് വൃത്തിയാക്കിയ പള്ളിക്കലാര്‍ പഞ്ചായത്തിന്റെ അനാസ്ഥമൂലം മാലിന്യകൂമ്പാരമായി മാറി. കടമ്പനാട് വില്ലേജില്‍ പെട്ട് പളളിക്കലാറിന്റെ കരയില്‍ നിന്ന പടുകൂറ്റന്‍ മുളക്കൂട്ടം പിഴുത് വീണിട്ട് നാളിതു വരെ അത് വെട്ടിമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ല. . പള്ളിക്ക ലാറിന് കുറുകെ വീണ് കിടക്കുന്ന മുളയില്‍ തങ്ങി നില്‍ക്കുന്ന കോഴി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വേസ്റ്റുകള്‍ പരിസരത്ത് ദുര്‍ഗന്ധം ഉണ്ടാക്കുകയും പരിസരവാസികള്‍ക്ക് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. മാലിന്യങ്ങള്‍കൂടി കിടന്ന് മലിനമായ ജലം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അലര്‍ജി തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപ്പെടുന്നു. മുളക്കുട്ടം അടിയന്തിരമായി വെട്ടിമാറ്റി ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് പുനസ്ഥാപിക്കുകയും മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യുകയും ചെയ്യണമെന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടമ്പനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ആഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകും . യോഗം ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്‍ . ജയപ്രസാദ് , ബിജിലി ജോസഫ് , ജോസ് തോമസ്സ് , രവീന്ദ്രന്‍ നായര്‍ ,ഷിബു ബേബി ,ഷാബു ജോണ്‍ , എന്‍ ബാലകൃഷ്ണന്‍ , വര്‍ഗ്ഗീസ് ജി. കുരുവിള , സുന്ദരന്‍ ആചാരി , സാബു പണിക്കര്‍, ദാമോദരന്‍ , വിനോദ് വേലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
Your comment?