തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് മുഖേന തെരഞ്ഞെടുക്കുന്നു. നഴ്‌സിംഗില്‍ ബിരുദമോ (ബിഎസ്സി), ഡിപ്ലോമയോ (ജിഎന്‍എം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 22 നും 35 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.
ബിഎസ്‌സി നഴ്‌സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തയും ജിഎന്‍എം നഴ്‌സുമാര്‍ക്ക് രണ്ടു വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വീസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതല്‍ 3750 സൗദി റിയാല്‍ വരെ (ഏകദേശം 60,000 രൂപ മുതല്‍ 70,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗ്യാര്‍ഥികള്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. പ്രസ്തുത ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ ഓണ്‍ലൈന്‍ അഭിമുഖം ഉണ്ടാകും.
ജിസിസി രാജ്യങ്ങളിലേയ്ക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം നടപ്പിലാക്കുന്ന എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് സര്‍വീസിന്റെ ഭാഗമാണിത്. ഇതിലൂടെ അതിവേഗത്തില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
Your comment?