ഭാര്‍ഗവിയമ്മക്ക് ഓണസമ്മാനവുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്
ഇലവുംതിട്ട:പ്രായാധിക്യത്തിന്റെ അവശതയും പേറി കഴിഞ്ഞിരുന്ന ഭാര്‍ഗവിയമ്മയും, മാനസിക ദൗര്‍ബല്യമുളള മകള്‍ സുജയും ഏതു സമയവും നിലംപൊത്താറായ വീട്.. ജനമൈത്രി പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ പ്രവാസി സുഹൃത്ത് റജിയുടെ സഹായത്തോടെ നിര്‍മിച്ച വീട്ടില്‍ ഇപ്പോള്‍ സന്തോഷത്തോട് കൂടി കഴിയുകയാണ്. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ് ആണ് ഗൃഹപ്രവേശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഭാര്‍ഗ്ഗവി അമ്മക്കും മകള്‍ സുജക്കുമുള്ള ഓണക്കോടിയുമായി ജനമൈത്രി പോലീസെത്തിയപ്പോള്‍ ഭാര്‍ഗവിയമ്മ സന്തോഷാശ്രുക്കള്‍ പൊഴിച്ചു.ഇലവുംതിട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.അനീസ് ,ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അന്‍വര്‍ഷ.എസ്.പ്രശാന്ത്.ആര്‍, സുധീഷ് ഉപേന്ദ്രന്‍ എന്നിവരെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചാണ് ഭാര്‍ഗവിയമ്മ യാത്രയാക്കിയത്.
Your comment?