ഇലവുംതിട്ട :ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഫുട്‌ബോള്‍ ക്ലബിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. പരിശീലന ക്യാമ്പ് മെഴുവേലി സ്‌കൂള്‍ ഗ്രൗണ്ടില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്. ഉദ്ഘാടനം ചെയതു. കുട്ടികളിലെയും, യുവാക്കളിലെയും വര്‍ദ്ദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയും അക്രമവാസനക്കെതിരെയും ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ് ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നതില്‍ ജില്ലാ പോലീസ് മേധാവിയെന്ന നിലയില്‍ അതിയായ സന്തോഷമുണ്ടന്ന് അദ്ദേഹം പറഞ്ഞു.
ഇലവുംതിട്ട എസ്.എച്ച്. ഒ ജെ.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. എസ് . ഐ മാരായ എ.അനീസ് ,ഗോപന്‍ .ജി.മാത്യു വര്‍ഗീസ്, കെ.പി.എ.ജില്ലാ കമ്മറ്റിയംഗം കെ.എസ്.സജു, താജുദീന്‍, എം.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കോച്ചുമാരായ ജയകൃഷ്ണന്‍, ലിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ മാസത്തില്‍ പത്ത് ദിവസം വീതമായിട്ടാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് ക്ലബിന്റെ ചാര്‍ജ് വഹിക്കുന്ന ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അന്‍വര്‍ഷ.എസ്, പ്രശാന്ത്.ആര്‍ എന്നിവര്‍ പറഞ്ഞു. ക്ലബിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് 9447029494, 9446196600 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Your comment?