റോഡ്‌നീളെ ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയില്‍
തിരുവനന്തപുരം: വഴിനീളെ ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറുള്ള കക്കോടില്‍ താമസിക്കുന്നവര്‍. ഈ വഴി യാത്ര ചെയ്യുന്നവര്‍ക്കും, ഇവിടെ താമസിക്കുന്നവര്‍ക്കും ഇപ്പോള്‍ കോണ്ടം ചവിട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡ് തകര്‍ന്നത് ടാര്‍ ചെയ്യുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് മണ്ണില്‍ എണ്ണിയാലൊടുങ്ങാത്ത ഗര്‍ഭനിരോധന ഉറകള്‍ വന്‍തോതില്‍ പുറത്ത് വരുന്നത്. എറെന്നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കക്കോടില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. റോഡില്ലാത്തതിനാല്‍ ഇതുവഴി യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
റോഡില്‍ കോണ്ടം പൊങ്ങിയതിന് കാരണക്കാര്‍ ഈ പ്രദേശത്തിന് അടുത്തുള്ള ഊളന്‍പാറയിലുള എച്ച്.എല്‍.എല്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) ലൈഫ്കെയറാണ്. റോഡ് നിര്‍മാണത്തിനായി പാത നികത്തുന്നതിനായുള്ള മണ്ണ് നല്‍കിയത് കോണ്ടം നിര്‍മാതാക്കളായ ഈ കമ്പനിയാണ്. മാലിന്യ പൈപ്പുകള്‍ക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗര്‍ഭ നിരോധന ഉറകള്‍ ആദ്യം പുറത്ത് ചാടുന്നത്. കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. മഴ കൂടി ആരംഭിച്ചതോടെ ഉറകള്‍ റോഡിലാകെ പരക്കുകയായിരുന്നു. എന്നാല്‍ മണ്ണിനൊപ്പം കോണ്ടം സംസ്‌കരിക്കുന്നത് പതിവുള്ള കാര്യമാണെന്നാണ് എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ കമ്പനിക്കാര്‍ പറയുന്നത്. പക്ഷെ സംഗതി വഷളാവുകയും, പ്രദേശവാസികളുടെ പ്രതിഷേധം നേരിടേണ്ടി വരികയും ചെയ്തതോടെ വഴിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.
Your comment?