സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും ബോണസായി 4,000 രൂപയും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ച് ഉത്തരവു പുറപ്പെടുവിച്ചു. അഡ്വാന്‍ഡ് ഒക്ടോബറിലെ ശമ്പളം മുതല്‍ 5 ഗഡുക്കളായി തിരികെ ഈടാക്കും.
പാര്‍ടൈം കണ്ടിജന്‍സി ജീവനക്കാര്‍, സ്ഥിരം തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ താല്‍ക്കാലിക വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് അഡ്വാന്‍സായി 5000 രൂപ നല്‍കും. ബോണസിന് 27,360 രൂപയാണു ശമ്പളപരിധി. ഇതിനുമുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും.
Your comment?