
അടൂര്‍: കെപി റോഡില്‍ ലോറിയില്‍ ബൈക്ക് ഇടിച്ചു കയറി കൊടുമണ്‍ സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കൊടുമണ്‍ ചാലയില്‍ മുക്കില്‍ ബോബി ഭവനില്‍ തങ്കച്ചന്റെയും മോളിയുടെയും മകന്‍ ജോബി തങ്കച്ചന്‍ (35), കൊടുമണ്‍ ചരുവിള പുത്തന്‍വീട്ടില്‍ തോമസിന്റെയും ഗ്രേസിയുടെയും മകന്‍ ബിനു തോമസ് (28) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ പാലവിള വീട്ടില്‍ ജോസിന്റെ മകന്‍ ജോബി ജോസിനാണ് (29) ഗുരുതരമായി പരുക്കേറ്റത്.
ഇയാളെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12ന് കെപി റോഡില്‍ അടൂര്‍ സെന്‍ട്രല്‍ ജംക്ഷനു കിഴക്കുള്ള സ്വകാര്യ ആശുപത്രിക്കു സമീപമായിരുന്നു അപകടം. പെരുമ്പാവൂരിന് തടിയുമായി പോകുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം പറക്കോട് ഭാഗത്തുനിന്ന് അടൂരിലേക്ക് വന്ന ബൈക്ക് ലോറിക്കു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ ബൈക്ക് തകര്‍ന്നു. അപകടത്തില്‍ റോഡിലേക്കു തെറിച്ചു വീണ മൂവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോബി തങ്കച്ചനും ബിനുവും മരിച്ചു.മരിച്ച ജോബിയുടെ ഭാര്യ: ആനന്ദപ്പള്ളി കണ്ണനല്ലൂര്‍ കോട്ടേജില്‍ നീന. മക്കള്‍: ഇവാന്‍, ഇറോന്‍. ബിനു അവിവാഹിതനാണ്. സഹോദരന്‍: ബിജോ തോമസ് (ഒമാന്‍). ഇരുവരുടെയും സംസ്‌കാരം ഇന്ന് 2ന് കൊടുമണ്‍ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
Your comment?