
അടൂര്‍ :പ്രളയബാധിതരായ ക്ഷീരകര്‍ഷകരുടെ പട്ടിണിയിലായ പശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം നടത്തി പറക്കോട് ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങള്‍ മാതൃകയായി. തൊഴുത്തിലും പറമ്പിലും വെള്ളം കയറുകയും കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതത്തിലായ പന്തളം, കോഴഞ്ചേരി പ്രദേശങ്ങളിലെ കന്നുകാലികള്‍ക്കായി 44 ചാക്ക് കാലിത്തീറ്റയും 50 കിലോഗ്രാം മിനറല്‍ മിക്ചറുമാണ് പറക്കോട് ക്ഷീര വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ബ്ലോക്കിലെ 21 ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് ശേഖരിച്ച് നല്‍കിയത്.
ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യുവിനു കാലിത്തീറ്റ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, അടൂര്‍ ക്ഷീര വികസന ഓഫീസര്‍ മാത്യു വര്‍ഗീസ്, ഡയറി ഫാം ഇന്‍സ്പെക്ടര്‍ സജി പി വിജയന്‍, ക്ഷീര സംഘം സെക്രട്ടറി സി ആര്‍ ദിന്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?