പന്തളം:പൂഴിക്കാട് ചേരിക്കല്‍ ഉള്‍പ്പെടെ പന്തളത്തെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എ സന്ദര്‍ശനം നടത്തി. പ്രളയദുരിതം അനുഭവിക്കുന്ന ആളുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ വേണ്ട നിര്‍ദേശങ്ങളും എം എല്‍ എ നല്കി. പന്തളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ട വെള്ളകെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി അധികൃതരെ ചുമതലപ്പെടുത്തി.
സന്ദര്‍ശനവേളയില്‍ പൂഴിക്കാട് ഗവണ്മെന്റ് യു പി സ്കൂളില്‍ വച്ച് പ്രമാടം പൂങ്കാവ് സ്വദേശി ജോണ്‍സണും ഭാര്യയും നല്കിയ അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് എം എല്‍ എ ഏറ്റു വാങ്ങുകയും ക്യാമ്പുകളിലേക്ക് നല്‍കുകയും ചെയ്തു. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും എം എല്‍ എ അറിയിച്ചു. നഗരസഭ വൈസ് ചെയര്മാന് ആര് ജയന്, കൗണ്‍സിലര്‍ നിഷാ ബിന്സണ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Your comment?