
കോന്നി : ശബരിമല നിറപുത്തരിയ്ക്കുള്ള നെല്‍ക്കതിര്‍ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തിന്റെ അധീനതയിലുള്ള തമിഴ്‌നാട്ടിലെ വയലില്‍ നിന്നും ഘോക്ഷയാത്രയായി ശബരിമലയില്‍ എത്തിച്ചു . അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നും നിറപുത്തരി നെല്‍ക്കതിര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികളുടെ ചുമതലയില്‍ ഘോക്ഷയാത്രയായി കോന്നി യില്‍ എത്തിച്ചു . കോന്നിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്റെ എലിയറ യ്ക്കല്‍ ഉള്ള നമസ്‌കാര മണ്ഡപത്തില്‍ വരവേല്‍പ്പ് നല്‍കി . 999 മലകള്‍ക്കു താംബൂലം സമര്‍പ്പിച്ചു നിറപറ ഒരുക്കി . കിഴക്കു ഉദിമലയേയും പടിഞ്ഞാറ് തിരുവാര്‍ കടലിനെയും മേലോകത്തെയും പാതാളത്തെയും തെക്ക് ഏനാദിയെയും വടക്ക് മാവേലിയേയും ഉണര്‍ത്തി കാവ് ഊരാളി വിനീത് ആരതി ഉഴിഞ്ഞു .തലപ്പാറ കോട്ടയ്ക്കുള്ള പുതുവസ്ത്രം കല്ലേലി കാവില്‍ നിന്നും സമര്‍പ്പിച്ചു . കല്ലേലി കാവിനുള്ള നിറപുത്തരി നെല്‍ക്കതിര്‍ ദേവസ്വം അധികാരികള്‍ കൈമാറി .കാവ് പ്രസിഡന്റ് സി വി ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ , സന്തോഷ് കല്ലേലി , ജയന്‍ സി ആര്‍ സാബു കുറുമ്പകര,ജയന്‍ കോന്നി എന്നിവര്‍ നേതൃത്വം നല്‍കി .

Your comment?