താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ലാത്തിചാര്‍ജ്ജില്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനുള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
അടൂര്‍: താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ എ.ആര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം .ഉദ്ഘാടനം നടക്കുന്നതിനിടെ എ.ആര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനമേറ്റു.ഇന്നലെ രാവിലെ 11ന് അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരസഭ പടിക്കലില്‍വച്ച് പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. ഇതൊടെ പ്രവര്‍ത്തകര്‍ ബാരിക്കേടിനിടയിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ചു.
ഈ സമയം പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമായി. പോലീസിന്റെ ലത്തി പിടിച്ച് വാങ്ങി പ്രവര്‍ത്തകര്‍ ഒന്നില്‍ കോണ്‍ഗ്രസ് പതാക കെട്ടി. ഇതോടെ ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ഡ് എത്തി പ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് ലത്തി പിടിച്ചു വാങ്ങിയതോടെ പോലീസുമായി ഉന്തും തള്ളുമായി. ഇതോടെ പ്രശ്‌നം രൂക്ഷമായി.
ഇതിനിടെ യോഗം ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഈ സമയം കുറച്ച് പ്രവര്‍ത്തകര്‍ റവന്യു ടവറിന്റെ വാതിലുകളിലൂടെ കടന്ന് മുദ്രാവാക്യം വിളി ആരംഭിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എ.ആര്‍.ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എ.ആര്‍.ഓഫീസ് പടിക്കല്‍ സി.പി.എം ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിച്ചു.
ഇതോടെ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ പോലീസ് സെല്ലിലടച്ചത് തര്‍ക്കത്തിനിടയാക്കി.തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇതോടെ പ്രവര്‍ത്തകരെ സെല്ലില്‍ നിന്നും പുറത്തിറക്കി. നിരവധി തവണ പൊലീസ് സ്റ്റേഷനുള്ളിലും പുറത്തും പ്രവര്‍ത്തകര്‍ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സ്റ്റേഷനുള്ളില്‍ കയറിനിന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇത് വീണ്ടും തര്‍ക്കങ്ങള്‍ക്കിടയാക്കി.
ഇതിനിടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തേയും ഫെന്നി നൈനാനെയും പോലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.യൂത്ത് കോണ്‍ഗ്രസ് തോക്കളായ വിമല്‍ കൈതക്കല്‍, ജോബോയ് ജോസഫ്, ജി.മനോജ്, റിനൊ.പി .രാജന്‍, അലക്‌സ് കൊയിപ്പുറത്ത്, അനന്തുബാലന്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി അമ്മു രാജന്‍ എന്നിവരെ കൂടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് അടൂര്‍ പോലീസ് എടുത്തിട്ടുണ്ട്.
റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനും
എ.ആര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനും പോലീസ് ഉദ്യോഗ സ്ഥന്റെ ലത്തി പിടിച്ച് വാങ്ങുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.
ലത്തി പിടിച്ച് മേടിക്കുകയും കൃത്യ നിര്‍വഹണം തടസപെടുത്തിയതിനുമാണ് എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍മാങ്കൂട്ടം, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് റിനോ.പി.രാജന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ജി.മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലാണ് പ്രവര്‍ത്തകര്‍ റിമാന്റില്‍ കഴിയുന്നത്.
എ.ആര്‍ ഓഫീസ് മാര്‍ച്ചില്‍ കെപിസിസി സെക്രട്ടറി പഴകുളം മധു, തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു, അഡ്വ.ബിജു വര്‍ഗീസ്, പഴകുളം ശിവദാസന്‍, മണ്ണടി പരമേശ്വരന്‍, ബിജിലി ജോസഫ്, സുധാ കുറുപ്പ് ,ഗീതാചന്ദ്രന്‍ ,കുഞ്ഞൂഞ്ഞമ്മ ജോസഫ്, സുധാ കുറുപ്പ് ,ഏഴംകുളം അജു ,എം.ആര്‍.ജയപ്രസാദ്, ആനന്ദപ്പള്ളി സുരേന്ദ്രന്‍, അലക്‌സ് കോയിപ്പുറത്ത്, എന്നിവര്‍ പ്രസംഗിച്ചു.
Your comment?