അടൂര്‍ : അടൂര്‍ എസ് .എന്‍ ഐ ടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും 2016-2017,2017-2018 എന്നീ വര്‍ഷങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത വര്‍ണ്ണാഭമായ ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള ഉദ്ഘാടനം ചെയ്തു .ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്ള മൂല്യ ശോഷണം തടയുന്നതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കു വലിയ പങ്ക് വഹിക്കാന്‍ ഉണ്ടെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.രാഷ്ട്ര സൃഷ്ടിക്കും പുനര്‍ നിര്‍മ്മാണത്തിനുമുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പങ്ക് നിസീമമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്ത എ പി ജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ ജി പി പദ്മകുമാര്‍ നവ കേരള പുനര്‍ നിര്‍മ്മാണത്തിന് എഞ്ചിനീയറിംഗ് കോളേജുകളുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ പങ്ക് ആവശ്യമെന്ന് അഭിപ്രായപ്പെട്ടു. കോളേജില്‍ നിന്നും പ്രശസ്തമായ രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോര്‍ജ് ചെല്ലിന്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു .കോളേജ് മാനേജിങ് ഡയറക്ടര്‍ ശ്രീ എബിന്‍ അമ്പാടിയില്‍ മുഖ്യ സന്ദേശം നല്‍കി, വിദ്യാര്‍ത്ഥികള്‍ എല്ലവരും പങ്കെടുത്ത പ്രതിജ്ഞ ചടങ്ങ് പ്രൊഫസര്‍ കെവിന്‍ തോമസ് നയിച്ചു. കോളേജിന്റെ പി ജി ഡീന്‍ ഡോ. ഭാസ്‌കരന്‍ നായര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ അക്കാഡമിക് ചെയര്‍മാന്‍ ഡോ കേശവ് മോഹന്‍ സ്വാഗതവും അക്കാഡമിക് കോര്‍ഡിനേറ്റര്‍ പ്രൊഫസര്‍ രാധാകൃഷ്ണന്‍ നായര്‍ കൃതജ്ഞതയും അറിയിച്ചു.
Your comment?