പത്തനംതിട്ട:പാചകവാതക സിലിണ്ടറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വീടുകളില്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന് നിര്‍ദേശം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഏജന്‍സികളുടെ മെക്കാനിക്കുകള്‍, ഉപഭോക്താക്കളുടെ വീടുകളിലെ സിലിണ്ടര്‍, സുരക്ഷാ ഹോസ്, പ്രഷര്‍ റെഗുലേറ്റര്‍, ബര്‍ണര്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇതിനായി രണ്ടു ബര്‍ണറുകള്‍ ഉള്ള വീടുകളില്‍ നിന്ന് 150 രൂപയും 18 ശതമാനം ജിഎസ്റ്റിയുമാണ് ഇടാക്കുക. സിലിണ്ടര്‍ നല്‍കുമ്പോള്‍ സിലിണ്ടറിന് നിശ്ചിത തൂക്കമുണ്ടെന്നും, വാല്‍വിന് അകത്തുള്ള വാഷര്‍ ഉണ്ടെന്നും, വാഷര്‍ ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തേണ്ടതാണെന്നും ഫോറം നിര്‍ദേശിച്ചു.
കാലാവധി കഴിഞ്ഞ സിലിണ്ടറുകള്‍ ഒരു കാരണവശാലും ഗ്യാസ് ഏജന്‍സിയില്‍ നിന്ന് വിതരണം ചെയ്യരുത്. പ്രീ-ഡെലിവറി പരിശോധന കഴിഞ്ഞേ സിലിണ്ടറുകള്‍ അയയ്ക്കാവൂ.
മൂന്ന് പരാതികള്‍ ഫോറം പരിഗണിച്ചു. തൊഴിലാളികള്‍ സിലിണ്ടര്‍ നല്‍കുമ്പോള്‍ അമിതവില ഇടാക്കുന്നു, സബ്സിഡി തുക ബാങ്ക് അക്കൗണ്ടില്‍ വരുന്നില്ല എന്നീ പരാതികള്‍ തീര്‍പ്പാക്കി. മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ കിളിയന്‍കാവ് മേങ്ങഴ ജംഗ്ഷനില്‍ ജനവാസ മേഖലയില്‍ ചട്ടം ലംഘിച്ച് എച്ച്പി ഗ്യാസ് ഏജന്‍സി സ്ഥാപിച്ചെന്ന പഞ്ചായത്ത് അംഗത്തിന്റെ പരാതി അന്വേഷിക്കുന്നതിന് ഫോറം തീരുമാനിച്ചു.
എഡിഎം അലക്‌സ് പി തോമസ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം എസ് ബീന, ഐ ഒ സി സെയില്‍സ് ഓഫീസര്‍ സയ്യിദ് മുഹമ്മദ്, ബി.പി.സി.എല്‍ അസിസ്റ്റന്റ് മാനേജര്‍ (സെയില്‍സ്)നിധിന്‍ ശ്യാം, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?