പത്തനംതിട്ട:സംസ്ഥാന സര്‍ക്കാരിന്റെ കെ ഫൈ പദ്ധതിയുടെ ഭാഗമായി ഐടി മിഷന്‍ മുഖേന ജില്ലയില്‍ 134 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കോന്നി ആനക്കൂട് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളും, പമ്പാ മേഖലയും സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, വിവിധ ബസ് സ്റ്റാന്‍ഡുകള്‍, തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വൈഫൈ സംവിധാനം സൗജന്യമാക്കിയിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും ഇനി അനായാസം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജി ബി വൈഫൈ വരെ ഉപയോഗിക്കാം. 10 എം.ബി.പി.എസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓണ്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങളില്‍ ആണ് വൈഫൈ ലഭ്യമാക്കുന്നത്.
വൈഫൈ ലഭ്യമാക്കുന്ന സ്ഥലങ്ങള്‍:
സിവില്‍ സ്റ്റേഷന്‍- പത്തനംതിട്ട കളക്ടറേറ്റ്. മിനി സിവില്‍ സ്റ്റേഷന്‍-അടൂര്‍, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി, പത്തനംതിട്ട. നഗരസഭ-പത്തനംതിട്ട, പന്തളം, തിരുവല്ല. ബസ് സ്റ്റാന്‍ഡ്- പത്തനംതിട്ട, പന്തളം, അടൂര്‍, മല്ലപ്പള്ളി, കോന്നി, തിരുവല്ല കെഎസ്ആര്‍ടിസി, റാന്നി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍.
ആശുപത്രി- പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രികള്‍- മല്ലപ്പള്ളി, റാന്നി, തിരുവല്ല. നിലയ്ക്കല്‍ ഗവ. ആശുപത്രി. പോസ്റ്റ് ഓഫീസ് – തടിയൂര്‍, വെണ്ണിക്കുളം, മുത്തൂര്‍.
വില്ലേജ് ഓഫീസുകള്‍- പെരിങ്ങനാട്, കോഴഞ്ചേരി, കാവുംഭാഗം, ആറന്മുള, പുറമറ്റം, കുറ്റൂര്‍, കവിയൂര്‍, വടക്കടത്തുകാവ്, ഓമല്ലൂര്‍, കലഞ്ഞൂര്‍, കോന്നി, കോട്ടാങ്ങല്‍, പെരുനാട്, തോട്ടപ്പുഴശേരി, ഏനാദിമംഗലം, കുരമ്പാല, കൊടുമണ്‍, പന്തളം, പന്തളം തെക്കേക്കര, പ്രമാടം, പെരുമ്പെട്ടി, മല്ലപ്പള്ളി, ആനിക്കാട്, റാന്നി പഴവങ്ങാടി, കൊല്ലമുള, ചേത്തക്കല്‍, കോയിപ്രം, നിരണം, നെടുമ്പ്രം, പെരിങ്ങര.
ബ്ലോക്ക് പഞ്ചായത്തുകള്‍- പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, കോന്നി, മല്ലപ്പള്ളി, പന്തളം, റാന്നി, പറക്കോട്. അക്ഷയ കേന്ദ്രങ്ങള്‍- തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷന്‍, വള്ളംകുളം, വയ്യാറ്റുപുഴ, പൂങ്കാവ്, ഉള്ളനാട്, വാഴക്കുന്നം, പ്ലാങ്കമണ്‍, പൊടിയാടി.
ഗ്രാമപഞ്ചായത്തുകള്‍- പള്ളിക്കല്‍, പ്രമാടം , വള്ളിക്കോട് , അരുവാപ്പുലം, നാരങ്ങാനം, കുന്നന്താനം, എഴുമറ്റൂര്‍, വടശേരിക്കര, റാന്നി അങ്ങാടി, മല്ലപ്പള്ളി, ഏഴംകുളം, തോട്ടപ്പുഴശേരി, ആനിക്കാട്, ആറന്മുള, ചെന്നീര്‍ക്കര, ചിറ്റാര്‍, ഇലന്തൂര്‍, ഏനാദിമംഗലം, ഇരവിപേരൂര്‍, കടമ്പനാട്, കടപ്ര, കല്ലൂപ്പാറ, കവിയൂര്‍, കൊടുമണ്‍, കോയിപ്രം, കോന്നി, കൊറ്റനാട്, കോട്ടാങ്ങല്‍, കോഴഞ്ചേരി, കുളനട, കുറ്റൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, മൈലപ്ര, നാറാണംമൂഴി, നെടുമ്പ്രം, നിരണം, ഓമല്ലൂര്‍, പെരിങ്ങര, പുറമറ്റം, റാന്നി, റാന്നി പഴവങ്ങാടി, സീതത്തോട്, തണ്ണിത്തോട്, പന്തളം തെക്കേക്കര, അയിരൂര്‍, തുമ്പമണ്‍, വെച്ചൂച്ചിറ.
മറ്റ് പൊതുസ്ഥലങ്ങള്‍- പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, അടൂര്‍ ഐഎച്ച്ആര്‍ഡി, കോന്നി ആനക്കൂട്, റാന്നി അനിമല്‍ ഹസ്ബന്‍ഡറി, പത്തനംതിട്ട ഫ്രണ്ട്സ്, കിളിയാനിക്കല്‍ ജംഗ്ഷന്‍, തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയ കേന്ദ്രം, മല്ലപ്പള്ളി പിഡബ്ല്യുഡി ഓഫീസ്, പത്തനംതിട്ട പിഡബ്ല്യുഡി ഓഫീസ്, വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍, തിരുവല്ല ഡിടിപിസി സത്രം, മലയാലപ്പുഴ അമിനിറ്റി സെന്റര്‍.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും ഇപ്പോള്‍ ഡിജിറ്റലായി മാറുകയാണ്. അത്തരം സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു കൂടി ഉപയുക്തമാക്കാനാണ് സൗജന്യ വൈഫൈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാന ഐടി നയത്തില്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കാനുള്ള ആപ്ലിക്കേഷന്‍ സംസ്ഥാന ഐടി മിഷന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. MKeralam എന്ന ആപ്പിലൂടെ വിവിധ വകുപ്പുകളുടെ നൂറില്‍ പരം സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. വിവിധ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും MKeralam ആപ്പിനെ ഉപയോഗിക്കാം. ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ തയാറായി കഴിഞ്ഞു. പൂര്‍ണ തോതില്‍ ഉടന്‍ സജ്ജമാകും. സൗജന്യ വൈഫൈ സംവിധാനത്തിലൂടെ ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത നെറ്റ് ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പരിധിയില്ലാതെ സൗജന്യ വൈഫൈ ഉപയോഗിക്കാനാകും.
Your comment?