
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം ആശുപത്രികളില്‍ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കുമെന്ന് ചിയാക് ജില്ലാ പ്രോജക്ട് മാനേജര്‍ ടി.എ. അഖില്‍ കുമാര്‍ അറിയിച്ചു.
2008 മുതല്‍ ഉണ്ടായിരുന്ന ആര്‍എസ്ബിവൈ പദ്ധതിയാണ് ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ആയുഷ്മാന്‍ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്നത്. പത്തനംതിട്ട ജില്ലയില്‍ 1,54,553 കുടുംബങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 1,28,122 കുടുംബങ്ങള്‍ക്ക് ഇതുവരെ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ആഗസ്റ്റ് 30 വരെയാണ് ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുവാന്‍ അവസരം ഉള്ളത്. കുടുംബത്തിലെ ഒരു അംഗം കാര്‍ഡ് പുതുക്കിയാല്‍ മതി. മറ്റ് അംഗങ്ങള്‍ക്കു ചികിത്സ ആവശ്യമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. ആഗസ്റ്റ് 30 ന് മുന്‍പ് കുടുംബത്തിലെ ഒരാളെങ്കിലും പുതുക്കിയ കാര്‍ഡുകളില്‍ മാത്രമേ ആഗസ്റ്റ് 30 നു ശേഷം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
Your comment?