കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും അംഗത്വം എടുക്കാം
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും അംഗത്വം എടുക്കാം. കുടുംബത്തിലെ ഒരു അംഗം കാര്‍ഡ് പുതുക്കിയാല്‍ മതി. മറ്റ് അംഗങ്ങള്‍ക്കു ചികിത്സ വേണമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരാണ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്നതെങ്കില്‍ അവര്‍ റേഷന്‍ കാര്‍ഡില്‍ ഉള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉദാ. ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്.
പദ്ധതിയില്‍ അംഗമാകുന്നതിനും പിന്നീട് കൂട്ടി ചേര്‍ക്കേണ്ട അവസരത്തിലും അവരവരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 2018-19 വര്‍ഷം സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ അസല്‍ ഹാജരാക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന നിങ്ങള്‍ കാര്‍ഡ് പുതുക്കാന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ ആശുപത്രി കൗണ്ടറില്‍ നല്‍കിയാലും സൗജന്യ ചികിത്സ ലഭിക്കും. ഒരു കുടുംബത്തിന് അംഗത്വം എടുക്കുന്നതിനു 50 രൂപയാണ് നല്‍കേണ്ടത്. കുടുംബത്തിലെ ബാക്കി അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന അവസരത്തില്‍ പണം നല്‍കേണ്ടതില്ല.
കേന്ദ്രങ്ങളെ കുറിച്ച് അറിയുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാം. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കുക.
റോബിന്‍- 7306026599, ടോള്‍ ഫ്രീ. 1800 200 2530, (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ), 1800 121 2530 (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ)
Your comment?