
പത്തനംതിട്ട :തലമുറകളെ കൈപിടിച്ചുയര്‍ത്തിയ പിതൃക്കളുടെ സ്മരണയില്‍ ആയിരങ്ങള്‍ കോന്നി കല്ലേലിഊരാളി അപ്പൂപ്പന്‍ കാവിലും സ്‌നാനഘട്ടമായ അച്ചന്‍കോവില്‍ നദിയിലും ബലികര്‍മ്മംഅര്‍പ്പിച്ചു .
കര്‍ക്കിടക വാവ് ഊട്ടിനും പിതൃ പൂജകള്‍ക്കും ആയിരങ്ങള്‍ എത്തി.രാവിലെ മൂന്നരക്ക് തന്നെ പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിച്ചു.കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍ വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വാവൂട്ട് ചടങ്ങുകളോടെ ബലികര്‍മ്മങ്ങള്‍തുടങ്ങി.
മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി,താംബൂല സമര്‍പ്പണം , വാനരയൂട്ട്,മീനൂട്ട്,നാഗയൂട്ട്,ആനയൂട്ട് ,മല പൂജ,ഭാരതകളി,തലയാട്ടം കളി,പറകൊട്ടി പാട്ട്,ഭാരത പൂംകുറവന്‍ ,കുറത്തി പൂജ,ഗജ പൂജ , യക്ഷി പൂജ ,പ്രകൃതി പൂജ ,ഭൂമി പൂജ .വൃക്ഷ പൂജ ,ജല പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,പറകൊട്ടി പാട്ട് എന്നിവപ്രത്യേക പൂജകളായി നടന്നു . അന്നദാനം വഴിപാടിന് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു .അച്ചന്‍കോവില്‍ നദിക്കരയില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടി ബലി തര്‍പ്പണം നടന്നു
.കെ എസ്സ് ആര്‍ ടി സി യുടെ സ്‌പെഷ്യല്‍ ബസുകള്‍ സര്‍വീസ് നടത്തി .
ഫയര്‍ ഫോഴ്സ്സ്,പോലീസ്,വനം,റവന്യൂ ,എക്‌സൈസ് ,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.കാവ് പ്രസിഡന്റ് സി വി ശാന്ത കുമാര്‍ , സെക്രട്ടറി സലിം കുമാര്‍ ,അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സാബു കുറുമ്പകര , ജയന്‍ സി ആര്‍ , ട്രഷറര്‍ സന്തോഷ് കുമാര്‍ ,പി ആര്‍ ഒ ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു .
Your comment?